ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ലെ അറൈവൽ ഫോർകോർട്ടിലേക്ക് ഇന്നുമുതൽ പൊതുഗതാഗതത്തിനും മറ്റ് അംഗീകൃത വാഹനങ്ങൾക്കും മാത്രമേ പ്രവേശനം ലഭിക്കൂ എന്ന് വിമാനത്താവളം അധിക്യതർ അറിയിച്ചു.
തിരക്ക് കുറയ്ക്കുന്നതിനാണ് ഈ പുതിയ തീരുമാനം. യാത്രക്കാരെ കയറ്റാൻ വരുന്ന കാറുകൾക്ക് രണ്ട് കാർ പാർക്കുകളോ വാലെറ്റ് സേവനമോ ഉപയോഗിക്കാനാകും. ടെർമിനൽ 1-ലെ രണ്ട് കാർ പാർക്കുകൾ, കാർ പാർക്ക് എ – പ്രീമിയം, കാർ പാർക്ക് ബി – ഇക്കോണമി എന്നിവയ്ക്ക് ഇനിപ്പറയുന്ന നിരക്കുകളാണ് ഈടാക്കുന്നത്:
കാർ പാർക്ക് എ (ടെർമിനൽ 1 ൽ നിന്ന് 2-3 മിനിറ്റ് നടത്തം)
5 മിനിറ്റ് – 5 ദിർഹം
15 മിനിറ്റ് – 15 ദിർഹം
30 മിനിറ്റ് – 30 ദിർഹം
2 മണിക്കൂർ വരെ – 40 ദിർഹം
3 മണിക്കൂർ – 55 ദിർഹം
4 മണിക്കൂർ – 65 ദിർഹം
1 ദിവസം – ദിർഹം 125
ഓരോ അധിക ദിവസവും – 100 ദിർഹം
കാർ പാർക്ക് ബി (ടെർമിനൽ 1 ൽ നിന്ന് 7-9 മിനിറ്റ് നടത്തം)
1 മണിക്കൂർ – ദിർഹം 25
2 മണിക്കൂർ – 30 ദിർഹം
3 മണിക്കൂർ – 35 ദിർഹം
4 മണിക്കൂർ – ദിർഹം 45
1 ദിവസം – ദിർഹം 85
ഓരോ അധിക ദിവസവും – 75 ദിർഹം
From 8th June, only public transport and authorised vehicles will have access to the Arrivals forecourt in Terminal 1, to assist in reducing congestion. We advise you to use the car parks or the valet service when receiving your guests. pic.twitter.com/rBA5DCrld9
— DXB (@DXB) June 8, 2023