ഏഴു വര്‍ഷത്തിന് ശേഷം റിയാദിൽ ഇറാന് എംബസി വീണ്ടും തുറക്കും. മാര്‍ച്ച് 10 ന് ഇരു രാജ്യങ്ങളും നയതന്ത്രബന്ധം പുനഃസ്ഥാപിക്കാന്‍ ബെയ്ജിങില്‍ വച്ച് കരാറിൽ ഒപ്പുവച്ചിരുന്നു.
സൗദിയിലെ പുതിയ ഇറാന് സ്ഥാനപതിയായി നിയമിതനായ അലി റിദ ഇനായത്തിയുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് ഇറാന് എംബസി തുറക്കുക. അതേസമയം മുന്‍ പ്രസിഡന്റ് ഹസന് റൂഹാനിയുടെ കാലത്ത് കുവൈത്തിലെ ഇറാന് അംബാസഡറായിരുന്ന അലി ഇനായത്തി നിലവിലെ ഡെപ്യൂട്ടി വിദേശ മന്ത്രിയാണ്. ഇദ്ദേഹത്തെ സൗദിയിലെ പുതിയ ഇറാന് സ്ഥാനപതിയായി നിയമിച്ചതായി ഇറാൻ അറിയിച്ചിരുന്നു.