ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 50ഓളം പേർക്ക് പരിക്ക്. ഷാലിമാറിൽ നിന്ന് ചെന്നൈ സെൻട്രലിലേക്ക് പോകുകയായിരുന്ന 12841 നമ്പർ കോറോമണ്ടേൽ എക്സ്പ്രസും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോറ ജില്ലയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ കോറോമണ്ടേൽ എക്സ്പ്രസിന്റെ നിരവധി ബോഗികൾ പാളം തെറ്റി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.