സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം ഏർപ്പെടുത്തി. കേരള തീരപ്രദേശത്തെ കടലിൽ ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രിവരെയാണ് ട്രോളിങ് നിരോധനം. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഉടൻ ഇറങ്ങും.
52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ട്രോളിങ് നിരോധന കാലത്ത് തീരക്കടലിൽ മത്സ്യബന്ധനം നടത്താൻ ചെറുവള്ളങ്ങൾക്ക് നിരോധനമില്ല. ഉൾക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ട്രോളിങ് നിരോധനം ആരംഭിക്കുന്നതോടെ മത്സ്യങ്ങളുടെ വില കുതിച്ചുയരും.