മോദി സർക്കാരിന്റെ ഒൻപത് വർഷങ്ങൾ, ഒൻപത് ചോദ്യവുമായി കോൺഗ്രസ്‌ 

Date:

Share post:

മേ​യ്​ 30ന്​ ​ഒ​മ്പ​തു​ വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്ന മോ​ദി​സ​ർ​ക്കാ​റി​നോ​ട്​ ഒൻപത് ചോദ്യങ്ങളുമായി കോൺഗ്രസ്‌. വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ, സാ​മൂ​ഹി​ക നീ​തി അ​ട​ക്ക​മു​ള്ള ഒ​മ്പ​തു​ വി​ഷ​യ​ങ്ങ​ളി​ൽ ഉ​ത്ത​രം തേടികൊണ്ട് ചോ​ദ്യാ​വ​ലി​യ​ട​ങ്ങി​​യ ബു​ക്​​ലെ​റ്റ്​ കോ​ൺ​ഗ്ര​സ്​ പു​റ​ത്തി​റ​ക്കി. കൂടാതെ ഭ​ര​ണ​കാ​ല​ത്തെ വ​ഞ്ച​ന​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും മേ​യ്​ 30ന്​ ​സ​ര്‍ക്കാ​ര്‍ മാ​പ്പു​ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്നും എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ്​​റാം ര​മേ​ശ്​ ആ​വ​ശ്യ​പ്പെ​ട്ടു.

കോൺഗ്രസിന്റെ ഒൻപത് ചോദ്യങ്ങൾ ​

1. പ​ണ​പ്പെ​രു​പ്പ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും: രാ​ജ്യ​ത്ത്​ പ​ണ​പ്പെ​രു​പ്പ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും​ വേ​ഗ​ത്തി​ൽ കു​തി​ച്ചു​യ​രു​ന്നു. സ​മ്പ​ന്ന​ര്‍ കൂ​ടു​ത​ല്‍ സ​മ്പ​ന്ന​രും ദ​രി​ദ്ര​ര്‍ കൂ​ടു​ത​ല്‍ ദ​രി​ദ്ര​രു​മാ​കു​ന്ന​തും പൊ​തു​സ്വ​ത്ത് പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍ക്ക് വി​ല്‍ക്കു​ന്ന​തും എ​ന്തു​കൊ​ണ്ട്?

2. കൃ​ഷി​യും ക​ര്‍ഷ​ക​രും: കാ​ര്‍ഷി​ക നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ള്‍ പാ​ലി​ക്ക​പ്പെ​ടുന്നില്ല. മി​നി​മം താ​ങ്ങു​വി​ല നി​യ​മ​പ​ര​മാ​യി ഉ​റ​പ്പ് ന​ല്‍കാ​ത്ത​തും ക​ര്‍ഷ​ക വ​രു​മാ​നം ഒ​മ്പ​തു​ വ​ര്‍ഷ​മാ​യി​ട്ടും ഇ​ര​ട്ടി​യാ​ക്കാ​ത്ത​തും എ​ന്തു​കൊ​ണ്ട്​?

3. അ​ഴി​മ​തി​യും ച​ങ്ങാ​ത്ത​വും: മോദിയുടെ സു​ഹൃ​ത്തായ അ​ദാ​നി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടുത്താൻ വേണ്ടി എ​ൽ.​ഐ.​സി​യി​ലും എ​സ്.​ബി.​ഐ​യി​ലും ആ​ളു​ക​ള്‍ ക​ഷ്ട​പ്പെ​ട്ടു​ണ്ടാ​ക്കി നി​​ക്ഷേ​പി​ച്ച സ​മ്പാ​ദ്യം​ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത്​ എ​ന്തി​നാ​ണ്​?

4. ചൈ​ന​യും ദേ​ശീ​യ സു​ര​ക്ഷ​യും: ​18 കൂ​ടി​ക്കാ​ഴ്ച​ക​ള്‍ ന​ട​ത്തി​യി​ട്ടും എ​ന്തു​കൊ​ണ്ട് അ​വ​ര്‍ ഇ​ന്ത്യ​ന്‍ പ്ര​ദേ​ശം വി​ട്ടു​ന​ൽ​കുന്നില്ല. ആ​ക്ര​മ​ണ ത​ന്ത്ര​ങ്ങ​ള്‍ തു​ട​രു​ക​യും ചെ​യ്യു​ന്ന​ത്?

5. സാ​മൂ​ഹി​ക സൗ​ഹാ​ർ​ദം: എ​ന്തി​നാ​ണ്​ ബോ​ധ​പൂ​ര്‍വം വി​ദ്വേഷ തന്ത്രങ്ങൾ രാ​ഷ്ട്രീ​യ തെ​ര​ഞ്ഞെ​ടു​പ്പ് നേ​ട്ട​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക​യും സ​മൂ​ഹ​ത്തി​ല്‍ ഭ​യം വ​ള​ര്‍ത്തു​ക​യും ചെ​യ്യു​ന്ന​ത്?

6. സാ​മൂ​ഹി​ക​നീ​തി: സ്ത്രീ, ​ദ​ലി​ത്, എ​സ്.​സി, എ​സ്.​ടി, ഒ.​ബി.​സി, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ല്‍ മൗ​നം പാ​ലി​ക്കു​കയും ജാ​തി സെ​ന്‍സ​സ് എ​ന്ന ആ​വ​ശ്യ​ത്തെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​ത്​ എ​ന്തുകൊണ്ട്?​

7. ജ​നാ​ധി​പ​ത്യ​വും ഫെ​ഡ​റ​ലി​സ​വും: ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ളെ​യും ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളെ​യും​ ദു​ര്‍ബ​ല​പ്പെ​ടു​ത്തി​യ​ത് എ​ന്തി​നാ​ണ്​? കൂടാതെ പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ളോ​ടും നേ​താ​ക്ക​ളോ​ടും പ്ര​തി​കാ​ര രാ​ഷ്ട്രീ​യം പ്ര​യോ​ഗി​ക്കു​കയും ജ​ന​ങ്ങ​ളാ​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍ക്കാ​റു​ക​ളെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ പ​ണ​ ബ​ലം ഉ​പ​യോ​ഗി​ക്കു​ന്ന​തും എ​ന്തി​നാ​ണ്​?

8. ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍: ദ​രി​ദ്ര​രു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​നു​ള്ള ബ​ജ​റ്റ്​ വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചതും നി​യ​ന്ത്ര​ണ നി​യ​മ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കി​ ദു​ര്‍ബ​ല​മാ​ക്കു​ന്ന​തും എ​ന്തു​കൊ​ണ്ട്?

9. കോ​വി​ഡ് കെ​ടു​കാ​ര്യ​സ്ഥ​ത: 40 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളുൾ ദാ​രു​ണമായി മ​ര​ണ​പ്പെട്ടിട്ടും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ വി​സ​മ്മ​തി​ക്കു​ന്ന​തും ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ നി​ര്‍ബ​ന്ധി​ത​രാ​ക്കു​ന്ന പെ​ട്ടെ​ന്നു​ള്ള ലോ​ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യ​തും എ​ന്തി​നാ​യി​രു​ന്നു​?

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...