നടൻ ആശിഷ് വിദ്യാർത്ഥി വീണ്ടും വിവാഹിതനായി . ഗുവാഹട്ടി സ്വദേശിയും ഫാഷൻ ഡിസൈനുമായ രൂപാലി ബറുവയാണ് അറുപതു വയസ്സുകാരനായ താരത്തിന്റെ വധു. ദേശീയ അവാർഡ് ജേതാവായ നടൻ മുമ്പ് മുൻകാല നടി ശകുന്തള ബറുവയുടെ മകൾ രാജോഷി ബറുവയെ വിവാഹം കഴിച്ചിരുന്നു.
വിവാഹത്തിന് ശേഷം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേക റിസപ്ഷനും സംഘടിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെല്ലാം ഏറെ സജീവമാണ് ആശിഷ് വിദ്യാർത്ഥി. സോൾജിയർ, സിദ്ദി, ഹസീന മാൻ ജായേഗി, 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിൻ, കഹോ നാ പ്യാർ ഹേ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും ആശിഷ് അഭിനയിച്ചിട്ടുണ്ട്.
പിച്ചേഴ്സ് എസ് 2, റാണാ നായിഡു, ട്രയൽ ബൈ ഫയർ തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ നടൻ കൂടിയാണ് ആശിഷ്. 1994ൽ ദ്രോഹ്കാൽ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആശിഷ് ദേശീയ അവാർഡ് കരസ്ഥമാക്കിയത്.നടി രാജോഷി ബറുവയെയാണ് താരം നേരത്തെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് ഒരു മകനുണ്ട്.