ഹി​ജാ​ബ് നി​രോ​ധ​നം നീ​ക്കാ​ൻ കർണാടക സ​ർ​ക്കാ​ർ, സമാധാനം തകർത്താൽ ആർ എസ് എസിനെ നിരോധിക്കും 

Date:

Share post:

ബിജെപി സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഹി​ജാ​ബ് നി​രോ​ധ​നം നീ​ക്കാ​നൊരുങ്ങി കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ. മ​ന്ത്രി​സ​ഭ വി​ക​സ​നം പൂ​ർ​ത്തി​യാ​യ​ശേ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ നീ​ങ്ങുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഒ​രാ​ഴ്ച​ക്ക​കം മ​ന്ത്രി​സ​ഭ വി​ക​സ​ന​വും വ​കു​പ്പു വി​ഭ​ജ​ന​വും പൂ​ർ​ത്തി​യാ​വു​മെ​ന്നാ​ണ് പുറത്ത് വരുന്ന വി​വ​രങ്ങൾ. കോ​ൺ​ഗ്ര​സി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ൽ പ്രധാന വിഷയം ഹി​ജാ​ബ് നി​രോ​ധ​നം നീ​ക്ക​ലാണ്.

അതേസമയം വ​ർ​ഗീ​യ വി​ഭ​ജ​ന ല​ക്ഷ്യ​ത്തോ​ടെ ബിജെപി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന എ​ല്ലാ നി​യ​മ​ങ്ങ​ളും ഉ​ത്ത​ര​വു​ക​ളും പി​ൻ​വ​ലി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് പ്രകടന പത്രികയിൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എന്നാൽ ഹി​ജാ​ബ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്‍ലിം വി​ദ്യാ​ർ​ഥി​നി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർജി​യി​ൽ സു​പ്രീം​കോ​ട​തി ഭി​ന്ന​വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് നൽകിയ ഹ​ർജി സു​പ്രീം​കോ​ട​തി ബെ​ഞ്ചി​ന്റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. കൂടാതെ ക​ർ​ണാ​ട​ക​യി​ലെ ഹി​ജാ​ബ് വി​ഷ​യ​ത്തി​ൽ ആം​ന​സ്റ്റി ഇ​ന്റ​ർ​നാ​ഷ​ന​ൽ ക​ഴി​ഞ്ഞ​ദി​വ​സം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം കർണാടക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡികെ ശി​വ​കു​മാ​റി​നോ​ട് സൂ​ചി​പ്പി​ച്ച​പ്പോ​ൾ ഹി​ജാ​ബ് ന​യ​പ​ര​മാ​യ വി​ഷ​യ​മാ​ണെ​ന്നും അ​തിനെക്കു​റി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കു​ന്നി​ല്ല എന്നുമായിരുന്നു മറു​പ​ടി.

എ​ന്നാ​ൽ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തി​നു ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട മ​ന്ത്രി പ്രി​യ​ങ്ക് ഖാ​ർ​ഗെ ഹി​ജാ​ബ് നി​രോ​ധ​ന​വും ഗോ​വ​ധ നി​രോ​ധ​ന​വു​മ​ട​ക്കം കോൺഗ്രസ്‌ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കു​മെ​ന്ന് ഉറപ്പ് പറഞ്ഞു. കൂടാതെ ക​ർ​ണാ​ട​ക​യി​ലെ സ​മാ​ധാ​നാന്ത​രീ​ക്ഷ​ത്തി​ന് ഭം​ഗം വ​രു​ത്താൻ ശ്രമിച്ചാൽ ആർഎ​സ്എ​സി​നെ​യും ബ​ജ്റ​ങ് ദ​ളി​നെ​യും നി​രോ​ധി​ക്കു​മെ​ന്നും ബിജെപി​ക്ക് അ​ത് സ്വീ​കരിക്കാൻ പറ്റില്ലെങ്കിൽ അ​വ​ർ​ പാ​കി​സ്താ​നി​ലേ​ക്ക് പോ​കട്ടെയെന്നും പ്രി​യ​ങ്ക് ഖാ​ർ​ഗെ പ​റ​ഞ്ഞു. ക​ർ​ണാ​ട​കയെ സ്വ​ർ​ഗ​മാ​ക്കു​മെ​ന്നത് കോൺഗ്രസിന്റെ വാ​ഗ്ദാ​ന​മാ​ണ്. സ​മാ​ധാ​നം ത​ക​ർ​ത്താ​ൽ അ​ത് ആ​ർഎ​സ്എ​സാ​ണോ ബ​ജ്റ​ങ് ദ​ളാ​ണോ എ​ന്ന് നോ​ക്കി​ല്ല. നി​യ​മം കൈ​യി​ലെ​ടു​ത്താ​ൽ ഉറപ്പായും നി​രോ​ധ​നം കൊ​ണ്ടു​വ​രും. പ്ര​ക​ട​ന പ​ത്രി​ക​യി​ലുള്ളത് പോലെ സം​സ്ഥാ​ന​ത്തെ സ​മാ​ധാ​ന​ത്തി​ന് ഭം​ഗം വ​രു​ത്തു​ന്ന എ​ല്ലാ സം​ഘ​ട​ന​ക​ളെ​യും നി​രോ​ധി​ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...