മഴക്കാലത്ത് വാലി ഡ്രൈവുകൾ നിരോധിച്ച് യുഎഇ; നിയമം ലംഘിച്ചാൽ 2,000 ദിർഹം വരെ പിഴ

Date:

Share post:

യുഎഇയിൽ മഴക്കാലത്ത് വാലി ഡ്രൈവുകൾ നിരോധിച്ചു. തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നിയമം ലംഘിക്കുന്നവരിൽ നിന്നും പിഴയായി 2,000 ദിർഹം വരെ ഈടാക്കും.

ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. നിയമം ലംഘിച്ചാൽ 2,000 ദിർഹം വരെ പിഴയും 23 ബ്ലാക്ക് പോയിന്റുകൾ ചേർക്കപ്പെടുകയും രണ്ട് മാസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. മഴയിലും മോശം കാലാവസ്ഥയിലും വെള്ളപ്പൊക്കമുള്ള താഴ്‌വരകളിലും അണക്കെട്ടുകളിലും ആളുകൾ ഒത്തുകൂടുന്നത് തടയുകയും അതുവഴി അപകടങ്ങൾ ഒഴിവാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രാജ്യത്ത് കനത്ത മഴ പെയ്യുമ്പോൾ പലരും ‘സ്റ്റോം ചേസിംഗ്’ പോലുള്ള അപകടകരമായ വിനോ​ദങ്ങളിൽ ഏർപ്പെടാറുണ്ട്. എത്ര വേഗത്തിൽ ജലനിരപ്പ് ഉയരുമെന്നോ വാഹനങ്ങൾ ശക്തമായ ഒഴുക്കിൽപ്പെട്ടുപോകുമെന്നോ മനസിലാക്കാതെയാണ് ഈ പ്രദേശങ്ങളിലേക്ക് വാഹനമോടിക്കുന്നതെന്നും അപകടവുമായി ബന്ധപ്പെട്ട് അധികൃതർ നൽകുന്ന മുന്നറിയിപ്പുകൾ അവ​ഗണിച്ചാണ് പലരും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ബോധപൂർവം പോകുന്നതെന്നും രക്ഷാപ്രവർത്തകരും വിദഗ്ധരും അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...