കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാർട്ടി കൈവരിച്ച ഉജ്ജ്വല വിജയത്തിൽ ആഹ്ലാദം പങ്കുവെച്ചു ദുബായിലെ മലയാളി വീട്ടമ്മമാർ.
കർണാടകയിലെ കോൺഗ്രസിന്റെ വിജയം വലിയ പ്രതീക്ഷകൾ നൽകുന്നതാണ് എന്നും, രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചു വരവിൽ പ്രതീക്ഷ ഉണ്ട് എന്നും അവർ അഭിപ്രായപ്പെട്ടു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ രാജ്യത്തുടനീളം സ്ത്രീകളും കുട്ടികളുമാണ് ജാഥയിൽ അണിനിരന്നത്. രാജ്യത്തിന്റെ പ്രതീക്ഷ കോൺഗ്രസ് ആണ് എന്നും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി തിരിച്ചു വരും എന്ന പ്രതീക്ഷയിൽ ആണ് ഗൾഫ് രാജ്യങ്ങളിലെ മലയാളി വീട്ടമ്മമാരും.