ട്രാൻസ്മാൻ പ്രവീൺ നാഥിന്റെ പങ്കാളി റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. റിഷാനയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില സംബന്ധിച്ചുളള കൂടുതൽ വിവരങ്ങൾ മെഡിക്കൽ കോളേജ് വ്യക്തമാക്കിയിട്ടില്ല.
ഉറക്ക ഗുളിക അമിതമായി കഴിക്കുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസമാണ് പ്രവീൺ നാഥ് ജീവനൊടുക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. തൃശൂർ പൂങ്കുന്നത്തെ വീട്ടിലാണ് പ്രവീൺ നാഥിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയാണ് പ്രവീൺ. മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ പ്രവീൺ ശ്രദ്ധേയനായിരുന്നു.(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)