കർണാടക തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനെത്തി അനിൽ കെ ആന്റണി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച്. അനിൽ തന്നെയാണ് ഫേസ്ബുക്കിൽ ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾക്കൊപ്പം കുറിപ്പും കൂടി പങ്കുവെച്ചത്.
കർണാടക തെരഞ്ഞെടുപ്പോടെ ബിജെപിയുടെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ സജീവമാകുകയാണ് അനിൽ ആന്റണി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനിൽ എത്തുന്ന ആദ്യ പരിപാടിയാണ് കൊല്ലൂരിലേത്.
അനിൽ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെ
അവസാന ഘട്ടത്തിൽ പ്രചാരണത്തിനായി കർണാടകയിലെത്തി. ഉഡുപ്പിയിലെ ബൈന്ദൂരിലെ പ്രശസ്തമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾ അർപ്പിച്ചുകൊണ്ടാണ് എന്റെ ദിവസം ആരംഭിച്ചത്. കൂടെ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, പാലക്കാട് സോൺ ഇൻചാർജ്, ശ്രീ. സുരേഷ് സെക്രട്ടറി, ശ്രീ. ശ്രീകുമാർ ജി. എന്നിവരും ഉണ്ട്.
Reached Karnataka for campaigning in the closing stages for @BJP4Karnataka
Started my day offering my prayers at the renowned Kollur Mookambika Temple , Byndoor, Udupi.
Accompanied by Sri. Unnikrishnan Master , Incharge Palakkad zone @BJP4Keralam , Sri. Suresh Secratary… pic.twitter.com/zMrwS12k18— Anil K Antony (Modiyude Kudumbam) (@anilkantony) May 4, 2023