ഖത്തറിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യൻ എംബസിയുമായി സംവദിക്കാന്‍ അവസരം. ഇന്ത്യന്‍ എംബസി
ജൂണ്‍ 30ന് നടത്തുന്ന മീറ്റ് ദ ചാര്‍ജ് ദ അഫയേഴ്സ് മീറ്റിലൂടെ ഖത്തറില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് എംബസിയുമായി സംവദിക്കാനുള്ള അവസരം ലഭിക്കും.
ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എംബസിയില്‍ നേരിട്ടെത്തി അറിയിക്കാം. നേരിട്ടോ ഫോണിലൂടെയോ ഓണ്‍ലൈനായോ പ്രശ്നങ്ങള്‍ എംബസിയെ അറിയിക്കാൻ അവസരമുണ്ട്.
നേരിട്ട് പോകുന്നവര്‍ക്ക് വൈകുന്നേരം 3 മണിക്കും 4 മണിക്കും ഇടയിൽ ദോഹയിലുള്ള ഇന്ത്യന്‍ എംബസിയിൽ പ്രവേശിക്കാം. ഫോണ്‍ വഴിയോ ഓണ്‍ലൈന്‍ മുഖേനയോ സംവദിക്കാൻ ആഗ്രഹിക്കുന്നവര്‍ വൈകിട്ട് 4നും 5നും ഇടയിൽ ബന്ധപ്പെടേണ്ടതാണ്.