‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്.
മറൈൻ അഫയേഴ്സ് ആൻ്റ് ലിവിംഗ് അക്വാട്ടിക് റിസോഴ്സസ് റെഗുലേറ്ററി കമ്മിറ്റിയുമായി സഹകരിച്ചാണ്...
ഉമ്മുൽ ഖുവൈനിലെ ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയോടെയാണ് ഗോഡൗണിൽ തീ പടർന്നത്. അപകടത്തിൽ വെയർഹൗസ് പൂർണമായി കത്തിനശിച്ചു.
അപകടം നടന്നയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ടീമിലെ അഗ്നിശമന സേനാംഗങ്ങൾ ചേർന്ന് വളരെ...
ഉമ്മുൽ ഖുവൈനിൽ ഒക്ടോബർ 17-ന് താത്കാലികമായി റോഡ് അടക്കുമെന്ന് അധികൃതർ അറിയിച്ചു. റാസൽഖൈമയിൽ നിന്ന് ഷാർജയിലേക്കുള്ള ഇ611 എമിറേറ്റ്സ് റോഡിൽ അൽ അഖാൻ എക്സിറ്റിനും അൽ ഷുഹാദ് പാലത്തിനും ഇടയിലുള്ള പാതയാണ് താൽക്കാലികമായി...
എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാൻ ആറ് നിയമങ്ങൾ പുറപ്പെടുവിച്ച് ഉമ്മുൽ ഖുവൈൻ ഭരണാധികാരി. സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖൈവയ്ൻ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ലയാണ് നിയമങ്ങൾ...
ഉമ്മുൽ ഖുവൈനിലെ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി. ഉമ്മുൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ടെക്സ്റ്റൈൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഉമ്മുൽ ഖുവൈൻ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്മെന്റിലെ അഗ്നിശമന സേനാംഗങ്ങൾ...
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുമെന്ന് ഉമ്മുൽ ഖുവൈൻ പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി ഒന്ന് മുതലാണ് നിരോധനം. എമിറേറ്റിലെ സെയിൽസ് ഔട്ട്ലെറ്റുകൾ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ബാഗുകൾക്കും 25 ഫിൽസ്...