‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇലക്ട്രിക് സ്കൂട്ടറുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ അബുദാബിയിൽ കർശനമാക്കി. ഹ്രസ്വദൂര യാത്രയ്ക്കായി അബുദാബിയിൽ നിരവധി പേരാണ് സൈക്കിളും ഇ-ബൈക്കും സ്കൂട്ടറും ഉപയോഗിക്കുന്നത്. അപകടസാധ്യത കണക്കിലെടുത്താണ് ഈ മുൻകരുതൽ. സീറ്റ് ഉള്ളവയ്ക്കും ഇല്ലാത്തവയ്ക്കും ഈ നിബന്ധന...
സ്വകാര്യ മേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാക്കാത്ത യുഎഇ കമ്പനികൾക്ക് 42,000 ദിർഹം പിഴ ചുമത്തും. ജൂലായ് ഒന്ന് മുതൽ നിയമം പാലിക്കാത്ത കമ്പനികൾക്കാണ് പിഴ ചുമത്തുക. യുഎഇയിലെ സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് അവരുടെ അർദ്ധ...
യുഎഇയിൽ മഴ ശക്തമായതോടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട 10 ട്രാഫിക് നിയമലംഘനങ്ങൾക്ക് ഇപ്പോൾ 2,000 ദിർഹം വരെ പിഴ ചുമത്തുകയും 23 ബ്ലാക്ക് പോയിന്റുകൾക്കൊപ്പം രണ്ട് മാസത്തേക്ക് വാഹനങ്ങൾ കണ്ടുകെട്ടുകയും ചെയ്യും. മഴക്കാലത്തും പ്രതികൂല...
യുഎഇയിൽ മഴക്കാലത്ത് വാലി ഡ്രൈവുകൾ നിരോധിച്ചു. തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നിയമം ലംഘിക്കുന്നവരിൽ നിന്നും പിഴയായി 2,000 ദിർഹം വരെ ഈടാക്കും.
ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. നിയമം...
വിസ നിയമങ്ങൾ ലംഘിച്ച പ്രവാസികളെ കുവൈറ്റിൽ അറസ്റ്റ് ചെയ്തു. നിയമലംഘനം നടത്തിയ 219 പ്രവാസികളാണ് അറസ്റ്റിലായത്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രി ഷെയ്ഖ് തലാൽ അൽ...
റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ട്രാഫിക് നിയമങ്ങൾ കർശനമാക്കാനും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും യുഎഇ തീരുമാനിച്ചു. അതിന്റെ ഭാഗമായി ഇനി മുതൽ കാൽനട ക്രോസിംഗുകളിൽ വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം പിഴ...