‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയിൽ പിക്–അപ്പ് ആന്റ് ഡ്രോപ്പ് നിയമം കർശനമാക്കുന്നു. സ്വകാര്യ വാഹനത്തിലും സൈക്കിളിലും നടന്നും മറ്റുമായി സ്കൂളിലെത്തുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള നിയമങ്ങളാണ് കർശനമാക്കുന്നത്. കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതിനും ഉത്തരവാദപ്പെട്ടവർ ദിവസവും...
ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയിൽ എത്തുന്നവർ അതേ എയർലൈനിൽ തന്നെ മുന്നോട്ടുള്ള യാത്രകളും മടക്കയാത്രകളും ബുക്ക് ചെയ്യണമെന്ന് നിർദ്ദേശം. മറ്റ് വിമാനങ്ങളിൽ മടക്ക ടിക്കറ്റ് ബുക്ക് ചെയ്ത ചിലർക്ക് യാത്ര മുടങ്ങിയതായും...
യുഎഇയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിശ്ചിത ശതമാനം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാകണമെന്ന നിബന്ധന കർശനമാക്കുന്നു. നിയമം ലംഘിക്കുന്നവർക്ക് പുതിയ തൊഴിൽ പെർമിറ്റിന് നിയന്ത്രണം ഏർപ്പെടുത്തുന്നതായാണ് റിപ്പോർട്ട്. ജീവനക്കാർക്കിടയിൽ വൈവിധ്യവത്കരണം നടപ്പാക്കുന്നതിൻ്റെ...
മനുഷ്യക്കടത്ത് തടയുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി കുവൈത്ത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റ് അധികൃതർ ആരംഭിച്ചു. അറബിയിലും ഇംഗ്ലീഷിലും വെബ്സൈറ്റ് ലഭ്യമാണെന്ന് നീതിന്യായ മന്ത്രാലയം അണ്ടർസെക്രട്ടറി ഹാഷിം അൽ ഖല്ലാഫ് അറിയിച്ചു....
സൗദി അറേബ്യയിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പുകവലിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ഫുട്ബോൾ ഫെഡറേഷൻ. സൗദി ഫുട്ബോൾ ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തയ്യാറാക്കിയ ചട്ടങ്ങൾ പ്രകാരമാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്. പുതിയ...
സൗദി അറേബ്യയിലെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12093 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനം...