‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആറ് വര്‍ഷക്കാലം നീണ്ട പ്രണയത്തിനൊടുവിൽ കാമുകിയെ പ്രൊപ്പോസ് ചെയ്ത് നടനും ഡാൻസറുമായ റിഷി എസ് കുമാർ. വെറും പ്രൊപ്പോസൽ അല്ല, സോഷ്യൽ മീഡിയ ഇളക്കിമറിച്ചുകൊണ്ടുള്ള ഒരു പ്രൊപ്പോസലാണ് ഉപ്പും മുളകിലൂടെ പ്രേക്ഷകരുടെ ഇഷ്ട...
സൂപ്പർ സ്റ്റാർ മമ്മൂട്ടിയെ കണ്ടാൽ ആർക്കും കണ്ണെടുക്കാതെ നോക്കിനിൽക്കാൻ തോന്നും. പ്രായത്തെ വെല്ലുന്ന സൗന്ദര്യവും ലുക്കുമാണ് മമ്മൂക്കയുടേതെന്നത് പറയാതെ വയ്യ. കഴിഞ്ഞ ദിവസം ഒരു പരിപാടിക്കിടെ വേദിയിൽ വെച്ച് ഇതേകാര്യം മമ്മൂക്കയുടെ ഒരു...
വയനാട് ദുരന്തം കേരളത്തിന്റെ തീരാനോവായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ എല്ലാവരുടെയും മറ്റൊരു പ്രധാന ചർച്ചാ വിഷയം മുല്ലപ്പെരിയാറാണ്. മുല്ലപ്പെരിയാർ ഇന്ന് പൊട്ടും, നാളെ പൊട്ടും, മറ്റന്നാൾ പൊട്ടും എന്നിങ്ങനെയുള്ള പ്രവചനങ്ങളും ചർച്ചകൾ കൊഴുക്കുകയാണ്....
കാലവർഷമെത്തിയതോടെ മഴ തകർത്തു പെയ്യുകയാണ്. റെഡ് അലർട്ടും ഓറഞ്ച് അലർട്ടുമൊക്കെയായി എവിടെ നോക്കിയാലും മഴമേളം തന്നെയാണ്. ഇതോടെ നിരവധി ദുരന്ത വാർത്തകളുമെത്തുന്നുണ്ട്. അവയ്ക്കൊപ്പം ആദ്യം ദു:ഖം തോന്നുമെങ്കിലും പിന്നീട് ആശ്വാസമാകുന്ന ഒരു വീഡിയോ...
ദിവസേന നിരവധി റീൽ വീഡിയോകളാണ് നമ്മുടെ കൺമുന്നിലൂടെ കടന്നുപോകുന്നത്. അവയിൽ പലതും ആരാലും ശ്രദ്ധിക്കപ്പെടാതെ മറഞ്ഞുപോകുമ്പോൾ ചിലത് വൈറലാകാറുമുണ്ട്. മറ്റുള്ള വീഡിയോകളിൽ നിന്ന് വ്യത്യസ്ഥമായ റീലുകളാണ് പലപ്പോഴും സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്നത്തെ...
വിവിധ തരം കഴിവുകളുള്ള നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്. പലർക്കും മികവ് തെളിയിക്കാൻ ഒരു വേദി ലഭിക്കാത്തതിനാൽ അവ പുറം ലോകം അറിയാറുമില്ല. അത്തരത്തിൽ ആരാലും അറിയപ്പെടാതിരുന്ന അനന്തപത്മനാഭൻ എന്ന പാട്ടുകാരനാണ് ഇപ്പോൾ...