‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
റമദാൻ നോമ്പ് ആരംഭിച്ചതിന് ശേഷ് കുടിവെളളത്തിൻ്റെ വിൽപ്പനയിൽ 400 ശതമാനം വരെ വർദ്ധനവുണ്ടായതായി യുഎഇയിലെ കുടിവെളള കമ്പനികൾ പറയുന്നു. സമൂഹ നോമ്പുതുറകളിലും ഇഫ്താർ കിറ്റുകളിലും കുടിവെള്ളം ആവശ്യ ഘടകമായതോടെയാണ് വർദ്ധനവ്. സാധാരണ കുപ്പിവെള്ളത്തിന്...
ഈ റമദാൻ മാസത്തിൽ നാട്ടിലേക്ക് ഒന്നു ഫ്രീ ആയിട്ട് വിളിച്ചാലോ? സംഗതി സത്യമാണ് കേട്ടോ. മെട്രോ യാത്രക്കാർക്ക് സൗജന്യ ഫോൺ ബൂത്തുകൾ സ്ഥാപിച്ചിരിക്കുകയാണ് ദുബായ് ആർ.ടി.എ. ഈ സേവനം മെട്രോ യാത്രക്കാർക്ക് മാത്രമാണേ.
‘വി...
എമിറേറ്റിൽ യാചകർക്കെതിരെ നടപടി കർശനമാക്കി അജ്മാൻ പൊലീസ്. റമദാനിലെ ആദ്യ ആഴ്ചയിൽ 45 യാചകരെ അജ്മാനിൽ പോലീസ് അറസ്റ്റ് ചെയ്തു.
രാജ്യത്തെ പൗരന്മാരുമായും താമസക്കാരുമായും വിവിധ സ്ഥാപനങ്ങളുമായും സഹകരിച്ച് യാചകരെ പരിമിതപ്പെടുത്തുക എന്ന ലക്ഷ്യമാണ്...
രണ്ട് മാസത്തെ അവധിക്കാലം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളും അവരുടെ കുടുംബവും. നാട്ടിലെ സ്കൂൾ അവധിയും പെരുന്നാൾ ആഘോഷവും നോട്ടമിട്ടുകൊണ്ട് വിമാനക്കമ്പനികൾ പതിവ് പണി തുടങ്ങി കഴിഞ്ഞു. ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണം കൂടുമെന്നതിനാൽ...
പൊതുജനാരോഗ്യവും സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 47 അനധികൃത വഴിയോര കച്ചവടക്കാരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. റമദാൻ മാസത്തിൻ്റെ തുടക്കം മുതൽ ഇതുവരെയാണ് ഇവരെ പിടികൂടിയത്.
അനധികൃതമായി പഴങ്ങളും പച്ചക്കറികളും വിൽക്കാൻ ഉപയോഗിച്ച നിരവധി...
നോമ്പ് നോറ്റ് പ്രാർത്ഥനകളുമായി മറ്റൊരു റമദാൻ മാസം കൂടി വന്നെത്തിയിരിക്കുകയാണ്. നോമ്പ് തുറക്കുന്ന സമയങ്ങളിൽ വിശ്വാസികൾ കഴിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പരിശോധനാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. വ്യോമ,...