‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തറിലേക്ക് വരുന്നവരും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നവരും കൈവശമുളള വിലപിടിപ്പുളള വസ്തുക്കളുടെ വിവരങ്ങൾ കൈമാറണമെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. അമ്പതിനായിരം റിയാലില്‍ അധികമുളള പണത്തിന്‍റെ വിവരങ്ങളും കൈമാറണം. നിര്‍ദ്ദേശം എല്ലാ എയര്‍ലൈന്‍സ് കമ്പനികൾക്കും...
ഇന്ത്യയിൽ ബി.ജെ.പി വക്താവ് നടത്തിയ പ്രവാചകനിന്ദ പരാമർശത്തെ അപലപിച്ച് ഖത്തർ ശൂറാ കൗൺസിലും രംഗത്ത്. സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗമാണ് ഇസ്ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ...
ചൂട് കൂടിയതോടെ പുറം ജോലികൾക്ക് ഏര്‍പ്പെടുത്തിയ സമയ നിബന്ധന
ഒമാനിലും ഖത്തറിലും പ്രാബല്യത്തില്‍ വന്നു. ഒമാനില്‍ ഓഗസ്റ്റ് അവസാനം വരെയും ഖത്തറില്‍ സെപ്റ്റംബര്‍ 15 വരെയുമാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുക.
ഉച്ചയ്ക്ക് 12.30 മുതല്‍ 3.30...
സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഖത്തർ എയർവേസിലേക്ക് തൊഴിൽ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ ഖത്തർ പൗരൻമാർക്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സ്വകാര്യ മേഖലകളിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സ്വദേശികൾക്ക് സ്വകാര്യ കമ്പനികളില്‍ മാതൃകാപരമായ...
ചൂട് കൂടുന്നത് കണക്കിലെടുത്ത് തൊഴിലാളികളുടെ പുറംജോലി സമയത്തില്‍
മാറ്റം വരുത്തി ഖത്തര്‍. ജൂൺ ഒന്ന് മുതൽ പുതിയ നിയമം പ്രബല്യത്തിൽ വരും. സെപ്റ്റംബർ 15 വരെ ഇപ്പോൾ പുറത്തിറക്കിയ നിയമം തുടരുമെന്നും ഖത്തര്‍ തൊഴില്‍...
ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോൾ നേരിട്ട് കാണാന്‍ ജിസിസി രാജ്യങ്ങളിലെ ആരാധകര്‍ക്ക് അവസരമൊരുക്കി വിമാന കമ്പനികൾ. മത്സര കാലയളവില്‍ ഖത്തറിലേക്കുളള സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഖത്തറിന്‍റെ ദേശീയ വിമാനകമ്പനിയായ...