‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് ഷട്ടില്‍ ഫ്ളൈറ്റുകളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ച് കുവൈത്ത്. കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഖത്തറിലേക്ക് നിരവധി എയര്‍ലൈനുകളാണ് ഫുട്ബോൾ പ്രേമികൾക്കായി സര്‍വ്വീസ് നടത്തുന്നത്. ലോകകപ്പ് മത്സരം കണ്ട് തിരിച്ച് മടങ്ങി...
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുമായി ഖത്തര്‍. മാസ്ക് ഉപയോഗം ആശുപത്രികളില്‍ മാത്രം നിര്‍ബന്ധമാക്കി. പൊതുഗതാഗത സംവിധാനാനങ്ങളില്‍ ഉൾപ്പടെ മാസ്ക് ഉപയോഗം നിര്‍ബന്ധമല്ലെന്ന് നിര്‍ദ്ദേശം. ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്‍...
ലോകകപ്പിന് മുന്നോടിയായി ഖത്തറിന് രണ്ട് ഭീമന്‍ പാണ്ടകളെ സമ്മാനിച്ച് ചൈന... ചൈനയിലെ സിങ്ചുവാൻ പ്രവിശ്യയില്‍ നിന്നാണ് പാണ്ടകളെ ദോഹ അല്‍ഖോര്‍ പാര്‍ക്കില്‍ എത്തിച്ചത്. ചൈനയും ഖത്തറും തമ്മിലുളള ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം.
ഖത്തറിലെ...
നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങൾ കാണാൻ എത്തുന്നവർക്കു സൗദി അറേബ്യ സന്ദര്‍ശിക്കാനും അവസരം. മത്സരങ്ങളുടെ ടിക്കറ്റുകൾ സ്വന്തമാക്കിയവര്‍ക്ക് സൗജന്യവിസകൾ അനുവദിക്കും. ഹയ്യാ കാര്‍ഡിന്‍റെ അടിസ്ഥാനത്തിലാണ് സൗജന്യ വിസ...
ലോകകപ്പ് നടക്കുന്ന സമയത്ത് ഖത്തറിലെത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണമെന്ന് അധികൃതർ. ആറ് വയസിന് മുകളിലുള്ളവർക്കാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യം.
ഹയ്യാ കാർഡുമായി ഖത്തറിൽ വരുന്നവർ യാത്രയ്ക്ക് 48 മണിക്കൂറിന്...
ഖത്തറിന്‍റെ ദേശീയ ചിഹ്നം വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു. വാണിജ്യ ശാലകളിലും, ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ദേശീയ ചിഹ്നത്തിന്റെ ഉപയോഗവും വിൽപനയും പ്രചാരണവും പാടില്ലെന്നാണ് നിര്‍ദ്ദേശം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ...