‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഖത്തറില്‍ കാറുകളില്‍ നിന്നും മറ്റ് വാഹനങ്ങളില്‍ നിന്നും ദേശീയ ദിന സ്റ്റിക്കറുകള്‍ നീക്കാൻ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. ഡിസംബര്‍ 21 വരെയായിരിക്കും സ്റ്റിക്കറുകള്‍ നീക്കം ചെയ്യാനുള്ള സമയപരിധിയെന്ന് ട്രാഫിക് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍...
ഖത്തർ ദേശീയദിനാഘോഷം ഇന്ന്. ദേശസ്നേഹത്തിൻ്റെ നിറവിലാണ് ജനത. ഐക്യമാണ് ശക്തിയുടെ ഉറവിടം, ഇതാണ് ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യം. പരേഡുകൾ, എയർഷോകൾ, വെടിക്കെട്ട് പ്രദർശനം എന്നിവയാണ് ദേശീയ ദിനാഘോഷത്തിലെ പ്രധാന പരിപാടികൾ. ലോകകപ്പ്...
ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിനൊപ്പം ദേശീയ ദിനവും ആഘോഷിക്കുകയാണ് ഖത്തര്‍. ദേശീയ ദിനാഘോഷത്തിനുളള ഒരുക്കങ്ങൾ ഖത്തറില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഡിസംബര്‍ 18 നാണ് ഖത്തര്‍ ദേശീയ ദിനം. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഞായറാഴ്ച അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം...
ഖത്തർ ലോകകപ്പിൻ്റെ വർണാഭമായ ഉദ്ഘാടനച്ചടങ്ങിനൊടുവിൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ വീഴ്ത്തി ഇക്വഡോറിന് ജയം. ആദ്യ പകുതിയിൽ തന്നെ നേടിയ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇക്വഡോറിൻ്റെ ജയം....
ഫുട്ബോൾ ആവേശലഹരിയിൽ അമർന്ന ഖത്തറിൽ കൈക്കുഞ്ഞുമായി വൊളൻ്റിയറിങ്ങില് സജീവമായ നബ്ഷയാണ് ഫിഫ വേദിയിലെ ഏറ്റവും മനോഹരമായ കാഴ്ച. മൂന്നു മക്കളുടെ അമ്മയാണ് നബ്ഷയെന്ന 37 കാരി.... ഔദ്യോഗിക കൃത്യനിർവഹണത്തിന് ഇടയിലും മൂന്നു മാസം...
ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലെ സുരക്ഷ പരിശോധന പൂര്‍ത്തിയായി. ഫിഫ ലോകകപ്പ് ഖത്തർ സുരക്ഷ സമിതിയുമായും സഖ്യകക്ഷികളുമായും സഹകരിച്ചാണ് പരിശോധന . വിവധ തരത്തിലുളള ആയുധ പ്രയോഗങ്ങൾ,...