‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ പെക്സ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി. മുഹൈസിന തലാൽ മാർക്കറ്റിൽ നടന്ന രക്തദാന ക്യാമ്പിൽ പെക്സ അംഗങ്ങൾക്ക്...
പത്തനംതിട്ടയിൽ ഒൻപതാം ക്ലാസുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. എന്നാൽ അക്രമികളുടെ വാഹനം വഴിയിൽ കേടായതോടെ ഇവർ പോലീസിന്റെ പിടിയിലാകുകയും ചെയ്തു. അടൂർ കൊടുമണ്ണിലാണ് സംഭവം. കുട്ടിയേയും പ്രതികളെയും പന്തളം ഇലവുംതിട്ടയിൽ നിന്ന് പോലീസ്...
പത്തനംതിട്ടയിലുണ്ടായ തെരുവുനായ ആക്രമണത്തിൽ ബിഗ് ബോസ് താരവും ചലച്ചിത്ര പ്രവർത്തകനുമായ ഡോക്ടർ രജിത് കുമാറിനും ഒപ്പം ഉണ്ടായിരുന്ന രണ്ടു പേർക്കും കടിയേറ്റു.
പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു തെരുവ് നായ ആക്രമണം. ആക്രമണത്തിൽ പരുക്കേറ്റവർ...
പത്തനംതിട്ട റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂൾ ബസാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ 8 കുട്ടികൾക്ക് സാരമായി പരിക്കേറ്റു.
ഇന്ന് രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്ന...
ഡോ.ബി.ആർ. അംബേദ്കർ അനുസ്മരണ ദിനത്തിൽ ഇന്ത്യൻ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന പ്രത്യേക പരിപാടിയിൽ ഉത്തർ പ്രദേശിന്റെ പ്രതിനിധിയായി എത്തി സംസാരിച്ചത് മലയാളി വിദ്യാർത്ഥിനിയായ ഫിയോന അന്ന ഷാജി.
കേന്ദ്ര യുവജനകാര്യ – കായിക...
പ്രണയം എന്നത് നോ എന്ന് പറയാനുളള അവകാശവും അത് ഉൾക്കൊളളാനുളള പക്വതയും കൂടിയാണെന്ന് പത്തനംതിട്ടയിലെ ജില്ലാപഞ്ചായത്ത് അംഗം ജിജൊ മോഡി. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുടെ പേരിന്‍റെ സാമ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ത്രിതല പഞ്ചായത്ത്...