‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രമുഖ വ്യവസായിയും ബിപിഎൽ സ്ഥാപകനുമായ ടി.പി ഗോപാലൻ നമ്പ്യാർ (ടി.പി.ജി നമ്പ്യാർ) അന്തരിച്ചു. 96 വയസ്സായിരുന്നു. ബംഗളൂരുവിലെ വസതിയിൽ വ്യാഴാഴ്ച പുലർച്ചെ ആയിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം കുറച്ച് കാലമായി വിശ്രമ...
കഅബയുടെ മുഖ്യ താക്കോൽ ഉടമയും സൂക്ഷിപ്പുകാരനുമായ ഷെയ്ഖ് സ്വാലിഹ് അൽ-ഷൈബി ജൂൺ 22 ശനിയാഴ്ച അന്തരിച്ചു. കബറടക്കം മക്കയിലെ അൽ മുഅല്ല സെമിത്തേരിയിൽ നടക്കും. പാരമ്പര്യം അനുസരിച്ച് 2013ലാണ് അദ്ദേഹം കഅബയുടെ സൂക്ഷിപ്പുകാരനായി...
ഗസലിനെ പ്രണയിച്ച ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്. മകൾ നയാബ് ഉദാസ് സോഷ്യൽ മീഡിയയിലൂടെയാണ് പങ്കജ് ഉദാസിന്റെ മരണവിവരം അറിയിച്ചത്.
'ചിട്ടി ആയി...
നൊബേല്‍ പുരസ്കാര ജേതാവായ അമേരിക്കൻ എഴുത്തുകാരി ലൂയിസ് ഗ്ലിക്ക് (80) അന്തരിച്ചു. 2020-ലാണ് ലൂയിസ് ഗ്ലിക്കിന് സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചത്. 'ദ് വൈൽഡ് ഐറിസ്'എന്ന കൃതിയിലൂടെ പുലിറ്റ്സർ പുരസ്കാരവും ഗ്ലിക്കിനെ തേടിയെത്തി....
മഹാഭാരതം ടെലിവിഷൻ പരമ്പരയിലൂടെ പ്രേക്ഷക ലക്ഷങ്ങളെ കീഴടക്കിയ ഗൂഫി പെയിന്റൽ(79) അന്തരിച്ചു. പരമ്പരയിൽ ശകുനിയുടെ കഥാപാത്രത്തെയാണ് ഗൂഫി പെയിന്റൽ അവതരിപ്പിച്ചത്. മഹാഭാരതത്തിന്റെ കാസ്റ്റിംങ് സംവിധായകൻ കൂടിയായിരുന്നു അദ്ദേഹം. വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് മുംബൈയിലെ...
യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയമാണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബി എമിറേറ്റിന്റെ...