‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബിയിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. നാളെ (ജൂൺ 19) മുതൽ അൽ ഐൻ നഗരത്തിൽ പാർക്കിങ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുക. നിയമം ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
പാർക്കിങ്...
ബലിപെരുന്നാൾ പ്രമാണിച്ച് ദുബായിൽ നാല് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ജൂൺ 15 (ശനി) മുതൽ ജൂൺ 18 (ചൊവ്വ) വരെയാണ് മൾട്ടി ലെവൽ പാർക്കിംഗ്...
ദുബായിൽ കൂടുതൽ പാർക്കിങ് സ്ഥലങ്ങൾ ആരംഭിക്കാനൊരുങ്ങി അധികൃതർ. ദുബായിലെ ആറ് പ്രധാന സ്ഥലങ്ങളിലായി 7,500 പണമടച്ചുള്ള പാർക്കിംഗ് ഇടങ്ങളാണ് ആരംഭിക്കുക. കൂടുതൽ പണമടച്ചുള്ള പൊതു പാർക്കിംഗ് സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ജൂലൈ...
ബഹ്റൈനിൽ അംഗവൈകല്യമുള്ളവർക്കായുള്ള പാർക്കിങ്ങിൽ മറ്റുള്ളവർ വാഹനം നിർത്തിയാൽ കനത്ത പിഴ വീഴും. അതിനുപുറമെ അവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യും. 2014ലെ ട്രാഫിക് നിയമം അനുസരിച്ച് നിലവിൽ ഈ കുറ്റം ചെയ്യുന്നവർക്ക് 20...
പാർക്ക് ചെയ്യുന്നതിനിടയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ട്രക്കിലിടിച്ചു. ഷാർജയിൽ നിന്ന് പുറപ്പെട്ട് സൂറത്തിൽ ലാൻഡ് ചെയ്ത വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാർക്ക് ചെയ്യുന്നതിനിടയിൽ വിമാനത്തിന്റെ ഡമ്പർ ട്രക്കിലിടിക്കുകയായിരുന്നു.
150 യാത്രക്കാരുമായി വന്ന വിടി-എടിജെ...
കഴിഞ്ഞ വർഷം ഭിന്നശേഷിക്കാർക്കായുള്ള സ്ലോട്ടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്തതിന് ഷാർജയിൽ 1,392 പേർക്ക് പിഴ ചുമത്തിയതായി ഷാർജ പോലീസ് അറിയിച്ചു. ഇവർ പ്രത്യേക ആവശ്യങ്ങളുള്ളവരുടെ അവകാശങ്ങൾ മനഃപൂർവം ലംഘിച്ചതായി ഷാർജ പോലീസിലെ ട്രാഫിക്...