‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യുഎഇയിൽ അമ്മമാരേയും കുഞ്ഞുങ്ങളേയും സംരക്ഷിക്കുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന സർക്കാർ സംരംഭങ്ങളിൽ ഒന്നാണ് പ്രസവാവധി നയം. പൊതു-സ്വകാര്യ മേഖലകളിൽ തൊഴിലെടുക്കുന്ന അമ്മമാർക്കായാണ് നയം നടപ്പാക്കിയിരിക്കുന്നത്. ഒരു കുട്ടിയെ വളർത്തുന്നതിൻ്റെ വെല്ലുവിളികൾ കണക്കിലെടുത്താണ് സർക്കാർ പദ്ധതി.
ഗർഭിണികളായ സ്ത്രീകളുടേയും...
ദുബായിൽ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയതോടെ ആശങ്കാകുലരായിരിക്കുകയാണ് രക്ഷിതാക്കൾ. അപ്രതീക്ഷിതമായ സ്കൂൾ ഫീസ് വർധനവ് മൂലം ജീവിത ചെലവുകൾ വർധിക്കുമെങ്കിലും ശമ്പളം വർധിക്കാത്തതാണ് പലരെയും ദുരിതത്തിലാക്കുന്നത്. വരവിന് അതീതമായ ചെലവുകൾ...
പത്ത് മക്കളുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നൽകിയ സ്നേഹം തിരിച്ചു നൽകാനും അവശതകളിൽ കൈത്താങ്ങാകാനും ഒരു നേരത്തെ ഭക്ഷണം നൽകാനും അവരാരും എത്തിയില്ല. ഒടുവിൽ പരിചരണം ലഭിക്കാതെ അമ്മ വിടവാങ്ങി. ഒന്ന് എഴുന്നേറ്റ് പോലും...
യുഎഇയില്‍ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ഫെഡറല്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ജോലി സമയം തെരഞ്ഞെടുക്കാന്‍ അനുമതി. ജീവനക്കാരുടെ കുട്ടികളെ അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിനങ്ങളില്‍ സ്കൂളിലേക്ക് അയയ്ക്കാനുളള തയ്യാറെടുപ്പിന്റെ ഭാഗമായാണ് നടപടി. വെള്ളിയാഴ്ച പുറപ്പെടുവിച്ച...
ഷാര്‍ജയിലെ സ്വകാര്യ സ്കൂളില്‍നിന്ന് ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ പരാതിയുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഷാര്‍ജയിലെ സ്വകാര്യ വിഭാഗം വിദ്യാഭ്യാസ അതോറിറ്റിക്കാണ് പരാതി നല്‍കിയത്. അൽ കമാൽ അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിലെ പതിമൂന്ന് ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍...