‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൾ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ചത്. ശിക്ഷയിൽ ഇളവ് തേടി പ്രതി സമർപ്പിച്ച...
ശബരിമലയിലേക്ക് അലങ്കരിച്ച് വരുന്ന വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. തീർത്ഥാടനത്തിനായി പുഷ്പങ്ങളും ഇലകളും ഉപയോഗിച്ച് അലങ്കരിച്ചുവരുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് മാട്ടോർ വാഹന ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നിയമലംഘനങ്ങൾക്ക്...
വ്യാജരേഖ നൽകി ഗസ്റ്റ് ലക്ചറർ ജോലിക്ക് ശ്രമിച്ചെന്ന കേസിൽ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വ്യാജരേഖ ചമക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്....
സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എന്‍.നഗരേഷ് അടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെൻ്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണെന്നും സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്നും...
കേസിൽ മുന്‍ മന്ത്രി ഡോ. തോമസ് െഎസകിനെ ചോദ്യം ചെയ്യുന്നത് അടക്കമുളള ഇ.ഡിയുടെ തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു. രണ്ട് മാസത്തേക്ക് ജസ്റ്റിസ് വി.ജി അരുണാണ് നടപടികൾ സ്റ്റേ ചെയ്തത്. അതേസമയം ഇഡിക്ക് അന്വേഷണം...
പോപ്പുലര്‍ ഫ്രണ്ട് കേരളത്തിൽ നടത്തുന്ന മിന്നൽ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹർത്താൽ നടത്തരുതെന്ന കോടതി വിധിക്കെതിരായ നടപടി കോടതിയലക്ഷ്യമാണെന്നും ആഹ്വാനം ചെയ്തവർക്കെതിരെയും ആക്രമണങ്ങൾ അഴിച്ചുവിടുന്നവര്‍ക്കെതിരെയും നടപടി വേണമെന്നുമാണ് ഹൈക്കോടതി നിര്‍ദ്ദേശം. മിന്നൽ ഹര്‍ത്താലിനെതിരെ...