‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കിംഗ് ഓഫ് കൊത്ത സിനിമാ പ്രമോഷനിടെ ദുൽഖറിൻ്റെ മാസ് ഡയലോഗ്. ഏഷ്യാ ലൈവിന് നൽകിയ അഭിമുഖം പകർത്തുന്നതിനിടെ തടയാനെത്തിയ സെക്യൂരിറ്റി ഗാർഡിനോടാണ് ദുൽഖൽ സിനിമാ സ്റ്റൈലിൽ പ്രതികരിച്ചത്. ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ദുൽഖർ...
പണ്ട് ആകാശത്ത് വിമാനം പറക്കുന്നത് കണ്ട് ഏതൊരുകുട്ടിയേയും പോലെ അതിലൊന്ന് കയറാനും കേട്ടുകേൾവി മാത്രമുളള വിദേശ നാടുകൾ കാണാനും സ്വപ്നംകണ്ട കാലത്തുനിന്ന് ലോകത്തിലെ മഹാനഗരമായ ദുബായിലിരുന്ന് ജീവിത വിശേഷങ്ങളുടേയും എട്ട് പതിറ്റാണ്ടിനിടെ കടന്നുപോയ...
വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ വിജയത്തിൽ വിഷമമുണ്ടെന്നും അതിൽ താൻ അസ്വസ്ഥയാണെന്നും തുറന്നുപറഞ്ഞ് ഫിലിം എഡിറ്റർ ബീനാ പോൾ. ഒരു സിനിമാറ്റിക് മൂല്യവുമില്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണ് ദി കേരള സ്റ്റോറി...
മലബാർ കല്യാണത്തിൻ്റ കഥയും സംസ്കാരവും വ്യക്തമാക്കുന്ന 'സുലൈഖ മൻസിൽ' എന്ന ചിത്രത്തിന് ഗൾഫ് മേഖലയിലും മികച്ച പ്രേക്ഷക പ്രതികരണം. ഭീമൻ്റെ വഴി എന്ന ചിത്രത്തിന് ശേഷം അഷ്‌റഫ് ഹംസ തിരക്കഥയെഴുതി സംവിധാനം ചെയ്ത...
ഓസ്കറിൽ ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയ നാട്ടു നാട്ടു ഇന്ത്യയ്ക്ക് അഭിമാനമാകുന്നു. മികച്ച ഡോക്യുമെൻ്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫൻ്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി. കാര്‍ത്തികി ഗോള്‍സാല്‍വേസ് സംവിധാനം ചെയ്ത ഡോക്യുമെൻ്ററി...
മലയാളികളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഒരു സിനിമകൂടി അണിയറയില്‍ ഒരുങ്ങുന്നു. മുകേഷും ഉര്‍വ്വശിയും ഒന്നിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും ഷൈന്‍ ടോം ചാക്കോയും ഉൾപ്പടെ വന്‍താരനിരയാണ് പ്രത്യക്ഷപ്പെടുന്നത്. വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാർ...