‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നൂലിഴകൾ കൊണ്ട് തുന്നിചേർത്ത ജീവിതമാണ് സുരേന്ദ്രൻ കൊച്ചുവേലുവിൻ്റേത്. കൃത്യമായ അളവെടുത്ത് അതിനൊത്ത് തുണി തയ്ച്ചെടുത്ത് വസ്ത്രം അണിയുന്നവരുടെ മനസ്സ് നിറയ്ക്കുന്ന തയ്യൽക്കാരനായിരുന്നു തിരുവനന്തപുരത്തെ കൊച്ചുവേലുവിൻ്റേയും ഗോമതിയുടെയും ഏഴു മക്കളിലെ ഈ രണ്ടാമൻ. കുടുംബത്തിലെ...
സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ നെഗറ്റീവ് റിവ്യൂ പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. റിലീസിങ് ദിനത്തിൽ തീയേറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതി നിലപാടറിയിച്ചത്.
സിനിമ വ്യവസായത്തെ...
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ സംഭവങ്ങളും വെള്ളിത്തിരയിലേക്ക്. കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ‘ഇതുവരെ’ എന്നാണ് ചിത്രത്തിന്റെ പേര്. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെ...
തനിക്കിഷ്ടപ്പെട്ട മലയാളി മോഡലിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകൻ രാം ഗോപാൽ വർമ. എക്‌സ് പ്ലാറ്റ്ഫോമിലൂടെയാണ് സംവിധായകൻ മോഡലിനെ കണ്ടെത്തിയത്.
മോഡലായ ശ്രീലക്ഷ്മി സതീഷിനെയാണ് രാം ഗോപാൽ വർമ്മ തിരഞ്ഞത്. ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച്...
സിനിമ നന്നായാൽ പ്രേക്ഷകർ നല്ല മാർക്ക് നൽകുമെന്ന് മമ്മൂട്ടി. ഒരു സിനിമയ്ക്ക് എതിരേ മനപൂർവ്വം പ്രേക്ഷകർ മാർക്കിടുമെന്ന് കരുതുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു. തൻ്റെ പുതിയ ചിത്രമായ കണ്ണൂർ സ്ക്വാഡിൻ്റെ പ്രചരണാർത്ഥം ദുബായിൽ നടത്തിയ...
ഈ ആഴ്ച ആരംഭിക്കുന്ന 48-ാമത് ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് സൗദി ഫിലിം കമ്മീഷൻ. രാജ്യത്തെ ചലച്ചിത്ര വ്യവസായത്തിൻ്റെ പ്രൊഫൈൽ വർദ്ധിപ്പിക്കാനും അന്താരാഷ്ട്ര സിനിമകൾക്ക് ആകർഷകമായ ചിത്രീകരണ കേന്ദ്രമായി രാജ്യത്തെ ഉയർത്തിക്കാട്ടാനും...