‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ ജയ് ഗണേഷ് സിനിമ ഗൾഫ് മേഖലയിലും പ്രദർശനത്തിന്. ജയ് ഗണേഷ് എന്ന പേര് ഗൾഫ് മേഖലയിലെ പ്രദർശനത്തിന് തടസ്സമല്ലെന്നും റിലീസിനോട് അനുബന്ധിച്ച് അണിയറ പ്രവർത്തകർ ദുബായിൽ നടത്തിയ...
ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ മാറ്റുരയ്ക്കാൻ സൗദി അറേബ്യ. സൗദിയുടെ സോളിവുഡിൽ നിന്നുള്ള 'നോറ'യാണ് കാനിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. സൗദി അറേബ്യൻ സംവിധായകൻ തൗഫീഖ് അൽ സെയ്ദിയുടെ ആദ്യ ഫീച്ചർ ഫിലിമായ നോറ...
കണ്ണിൽ അഗ്നിയും മുഖത്ത് രൗദ്രവും നിറച്ച് മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിയെത്തുന്ന ചിത്രമാണ് ഭ്രമയുഗം. പ്രേക്ഷകരെ ഭയത്തിന്റെ വലയത്തിൽ അകപ്പെടുത്തുന്ന മാന്ത്രിക നോട്ടത്തിലൂടെ റിലീസിന് മുമ്പ് തന്നെ ചിത്രം ശ്രദ്ധേയമായി. കുഞ്ചമൻ പോറ്റി എന്ന...
സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് റുഷിൻ...
ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബൻ. 27 വർഷം കൊണ്ട് താൻ ചെയ്തത് 103 സിനിമകളാണെന്നും ചുരുങ്ങിയകാലം കൊണ്ട് ഷൈൻ ടോം ചാക്കോ 100 സിനിമകൾ തികച്ചെന്നും ഇങ്ങനെ പോയാൽ അവൻ...
കുട്ടിച്ചാത്തന്റെ ശല്യം മൂലം ഒരു വീട്ടിൽ സംഭവിക്കുന്ന പ്രശ്നങ്ങൾ. അതിനെ അവർ എങ്ങനെ തരണം ചെയ്യുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം. എഴുത്തുകാരനും സംവിധായകനും സംഘവും കഥ പൂർത്തിയാക്കാൻ ഇരുന്നു. പക്ഷെ കഥ മുന്നോട്ട്...