‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ ആസിഫ് അലി. ഏത് വേഷവും തനിക്ക് നിസാരമായി വഴങ്ങുമെന്ന് നിരവധി ചിത്രങ്ങളിലൂടെ ആസിഫ് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോൾ അഭിനയത്തിന്റെ തുടക്കകാലത്ത് സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്...
നാഗവല്ലിയും ഗംഗയും ഡോ.സണ്ണിയും നകുലനുമെല്ലാം വീണ്ടും തിയേറ്ററിലെത്താനൊരുങ്ങുന്നു. അതെ, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ 'മണിച്ചിത്രത്താഴ്' വീണ്ടും റിലീസിന് ഒരുങ്ങുകയാണ്. വെറുമൊരു റിലീസല്ല, 4K ദൃശ്യമികവിലാണ് ചിത്രം സിനിമാ...
യൂട്യൂബ് ബ്ലോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാരുടെ അമ്മ ശോഭന സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പാണ്ഡവ ലഹള' എന്ന സിനിമയിലൂടെയാണ് ശോഭന...
മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ആർ.ഡി.എക്സ് സിനിമ നിർമ്മാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്‌ദാനം ചെയ്ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജന അബ്രഹാമാണ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ പൊലീസിൽ പരാതി...
സിനിമാ പ്രേമികൾക്ക് അത്യുഗ്രൻ ഓഫറുമായി എംഎഐ. മെയ് 31-ന് വെറും 99 രൂപയ്ക്ക് മൾട്ടിപ്ലെക്സിൽ സിനിമ ആസ്വദിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. സിനിമാ ലൗവേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയാണ്...
തുടർച്ചയായ ഹിറ്റുകൾക്ക് ശേഷം തിയേറ്റർ അടക്കിവാഴാൻ വീണ്ടും താരരാജാവെത്തുന്നു. നാളെ റിലീസിനെത്തുന്ന 'ടർബോ'യുടെ ടിക്കറ്റിന് നിലവിൽ വലിയ ഡിമാന്റാണ്. കേരളത്തിൽ മാത്രം 2.60 കോടി രൂപയുടെ പ്രീ ബുക്കിങ് നടന്നുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്....