‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സിനിമാ പ്രേമികളുടെ ഇഷ്ട താരമാണ് ഫഹദ് ഫാസിൽ. മലയാളത്തിന് പുറമെ അന്യഭാഷകളിലും സജീവമായ താരത്തിന് വലിയ ആരാധക പിൻബലവുമുണ്ട്. ഫഹദുമായി ബന്ധപ്പെട്ട് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ് ഒരു ചിത്രം.
തന്റെ സഹോദരിമാർക്കും സഹോദരനുമൊപ്പമുള്ള ചിത്രമാണ്...
ഈ വർഷം ഇറങ്ങിയ മലയാള സിനിമകൾ തിയ്യറ്ററുകളിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. തൊട്ടതെല്ലാം പൊന്നെന്ന് പറയും പോലെ റിലീസ് ചെയ്ത പടങ്ങൾ എല്ലാം അൻപത് കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ഓസ്‌ലറും...
കഴിഞ്ഞ വർഷം പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഹൊറർ-കോമഡി വിഭാഗത്തിൽ എത്തിയ 'രോമാഞ്ചം'. ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചം ബോക്സോഫീസിൽ 70 കോടിയോളം കളക്ഷൻ...
ഏഴരക്കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആദ്യമായി നേരിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നടൻ ഫഹദ് ഫാസിൽ. തിരുവനന്തപുരത്ത് നടന്ന കേരള ടൂറിസം വകുപ്പ് സംസ്ഥാനതല ഓണാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു...
തലൈവർ 170 ൽ രജനി കാന്തിന്റെ വില്ലനായി എത്തുന്നത് ഫഹദ് ഫാസിൽ ആണെന്ന് റിപ്പോർട്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ഇന്ത്യ ടു ഡെയാണ് ഈ വാർത്ത പുറത്ത് വീട്ടിരിക്കുന്നത്. കൂടാതെ ടി.ജെ ജ്ഞാനവേൽ...
ഒൻപതാ വിവാഹവാർഷികം ആഘോഷിച്ച് താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ഈ അവസരത്തിൽ നസ്രിയയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രമാണ് ഫെയ്സ്ബുക്കിൽ ഫഹദ് പോസ്റ്റ് ചെയ്തത്. ‘നിന്റെ പ്രണയത്തിനും ജീവിതത്തിനും നന്ദി, നമ്മുടെ 9 വർഷങ്ങൾ’...