‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വാശിയേറിയ ഇന്ത്യ - പാക് പോരാട്ടത്തിന് ഇനി ഒരു ദിനം മാത്രം ബാക്കിനിൽക്കെ പരിശീലനം കടുപ്പിച്ച് ഇന്ത്യൻ താരങ്ങൾ. ലോകകപ്പിന്റെ തുടക്കം മുതൽ ആരാധകർ കാത്തിരുന്ന താരമായ ശുഭ്മാൻ ഗിൽ നാളെ നടക്കുന്ന...
കിരീട ജേതാക്കളായ ഓസ്ട്രേലിയയെ അതിശക്തമായ പോരാട്ടത്തിലൂടെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിൽ ഇന്ത്യ ഇന്ന് ലോകകപ്പിലെ രണ്ടാം മത്സരത്തിനിറങ്ങും. കരുത്തരായ അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുക. ഉച്ചയ്ക്ക് രണ്ടിന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ...
ഏകദിന ലോകകപ്പിൽ 99 റൺസിന് നെതർലൻഡ്സിനെ പരാജയപ്പെടുത്തി ന്യൂസീലൻഡ്. 323 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ നെതർലൻഡ്സിന്റെ ഇന്നിങ്സ് 223 റൺസിൽ അവസാനിക്കുകയായിരുന്നു. ന്യൂസീലാൻഡ് 50 ഓവറിൽ 7ന് 322, നെതർലൻഡ്സ് 46.3...
ഡെങ്കിപ്പനിയേത്തുടർന്ന് വിശ്രമത്തിലിരിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗിൽ അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും കളിക്കില്ല. മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ താരം ചെന്നൈയിൽ തുടരുമെന്ന് ബിസിസിഐ അറിയിച്ചു. ഡെങ്കിപ്പനി മൂലം ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ...
ഏകദിന ലോകകപ്പിൽ കരുത്തരായ ഓസ്ട്രേലിയയെ 6 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കിരീട രാജാക്കന്മാരെ മുട്ടുകുത്തിച്ചിരിക്കുകയാണ് കോലിയും രാഹുലും ഉൾപ്പെടുന്ന ഇന്ത്യൻ പട. തുടക്കത്തിലെ തകർച്ചയിൽ നിന്ന് തിരിച്ചെത്തിയ...
ലോകകപ്പ് കിരീട ജേതാക്കളോട് ശക്തമായി ഏറ്റുമുട്ടി മുന്നേറുകയാണ് ഇന്ത്യ. ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരേ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയും...