‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാലു കുട്ടികളെ 40 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. തെക്കൻ കൊളംബിയൻ സ്വദേശികളായ കുട്ടികളെ ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ വെള്ളിയാഴ്ച അറിയിച്ചു.രാജ്യത്തിനാകെ സന്തോഷം...
ഷാർജയിലെ കുട്ടികൾക്കായി സംഘടിപ്പിച്ച വായനോത്സവത്തിന്റെ 14-ാമത് എഡിഷൻ സമാപിച്ചു. 1300 മണിക്കൂർ നീണ്ട വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് സമാപിച്ചത്. 'നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക' എന്ന ആശയത്തിൽ എല്ലാ പ്രായക്കാരായവരെയും പഠനത്തിന്റെയും ഭാവനയുടെയും ലോകത്തേക്ക് നയിക്കാൻ...
കുട്ടികൾക്കായി പ്രത്യേക എമിഗ്രേഷൻ കൗണ്ടറുകളുമായി ദുബായ് വിമാനത്താവളം. എയർപോർട്ട് ടെർമിനൽ മൂന്നിലാണ് പദ്ധതി നടപ്പാക്കിയത്.കുട്ടികൾക്ക് ആകർഷകമാകുന്ന വിധത്തിൽ പ്രത്യേകം അലങ്കരിച്ച പവലിയനുകളിലൂടെ സേവനങ്ങൾ ലഭ്യമാകും.
നാലു മുതൽ 12 വരെ പ്രായമുള്ള കുട്ടികൾക്കാണ് ഇവിടെ...
നിശ്ചയ ദാർഢ്യമുളള കുട്ടികളുമായി സംവദിച്ചും സായാഹ്നം ചിലവഴിച്ചും ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ. എമിറേറ്റ്സ് ടവർ ഹോട്ടലിൽ ബുധനാഴ്ച നടന്ന ഇഫ്താർ വിരുന്നിലാണ് നിശ്ചയദാർഢ്യമുള്ള ഒരു കൂട്ടം കുട്ടികൾക്കൊപ്പം ശൈഖ് ഹംദാൻ പങ്കെടുത്തത്....
കുട്ടികൾക്കുള്ള നിരക്കിളവ് നിർത്തി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ നീക്കം. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ടിക്കറ്റ് നിരക്കായി. 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന നിരക്കിൻ്റെ...
സ്‌കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം വർധിച്ചതിനാൽ ക്ലിനിക്കുകളിൽ രോഗികളുടെ തിരക്ക് വർദ്ധിക്കുന്നതായി യുഎഇയിലെ ശിശുരോഗ വിദഗ്ധർ.പകർച്ചപ്പനി തടയുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ രക്ഷിതാക്കളോട് അസ്വാസ്ഥ്യമുള്ള കുട്ടികളെ വീട്ടിൽ നിർത്താനും പൂർണ്ണ സുഖം പ്രാപിച്ചതിന് ശേഷം...