‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മുപ്പതു വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാമിന് (പാം ദോർ) ഒരു ഇന്ത്യൻ ചിത്രം മത്സരിക്കുന്നു. അഭിമാന നിമിഷമാണിത്. 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റി'ന്റെ പുറത്തു വിട്ട ട്രെയ്ലർ...
ആദ്യമായി കാൻ ഫിലിം ഫെസ്റ്റിവലിൽ മാറ്റുരയ്ക്കാൻ സൗദി അറേബ്യ. സൗദിയുടെ സോളിവുഡിൽ നിന്നുള്ള 'നോറ'യാണ് കാനിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്. സൗദി അറേബ്യൻ സംവിധായകൻ തൗഫീഖ് അൽ സെയ്ദിയുടെ ആദ്യ ഫീച്ചർ ഫിലിമായ നോറ...
30 വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കാൻ ചലച്ചിത്രമേളയിൽ മത്സരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഒരു ഇന്ത്യൻ ചിത്രം. പായൽ കപാഡിയ സംവിധാനം ചെയ്ത 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രമാണ് കാൻ ചലച്ചിത്രമേളയിൽ...
അന്താരാഷ്ട്ര പുരസ്കാര നിറവിൽ ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ. 2024 കാന്‍ ഫിലിം ഫെസ്റ്റിവലിലെ പിയര്‍ ആഞ്ജിനൊ (Pierre Angénieux) ട്രിബ്യൂട്ട് പുരസ്കാരമാണ് സന്തോഷ് ശിവനെ തേടിയെത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകര്‍ക്ക്...
ലോകസിനിമാ താരങ്ങള്‍ ഫാഷനുമപ്പുറം രാഷ്ട്രീയ നിലപാട് കൂടി വ്യക്തമാക്കുന്ന വേദികളിൽ ഒന്നാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍. ഇത്തവണ ഇറാന് ജനതയ്ക്ക് പിന്തുണ അര്‍പ്പിച്ചുകൊണ്ടാണ് ക്യാന്‍ വേദിയില്‍ ഇറാനിയന്‍-അമേരിക്കന്‍ മോഡല്‍ മഹ്ലാഗ ജബേരി എത്തിയത്....
ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ
ആയിരുന്ന നമ്പി നാരായണന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രം 'റോക്കട്രി- ദ നമ്പി ഇഫക്ട്' കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. വേൾഡ് പ്രീമിയർ മെയ് 19നാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ...