‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അരിക്കൊമ്പൻ ചരിഞ്ഞെന്ന് വ്യാജപ്രചാരണം. ഇടുക്കി ചിന്നക്കനാലിൽ നിന്നും നാട് കടത്തിയ കാട്ടാന അരിക്കൊമ്പൻ ചരിഞ്ഞെന്ന പ്രചാരണം തമിഴ്നാട് വനം വകുപ്പ് തള്ളി .
അരിക്കൊമ്പനെ കുങ്കിയാന ആക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് തമിഴ്നാട് പി സി സി...
സംഭവ ബഹുലമായ ഒരു വർഷമാണ് പടിയിറങ്ങുന്നത്. വലിയ നേട്ടങ്ങളും കോട്ടങ്ങളും അടയാളപ്പെടുത്തിയ വർഷം. കേരളം ഇതുവരെ കാണാത്ത, കേൾക്കാത്ത വാർത്തകളും മലയാളി മനസ്സിനെ വേദനിപ്പിച്ച വേർപാടുകളും 2023 കൂടെക്കൂട്ടി. പുതുവർഷത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ 2023ൽ...
അരിക്കൊമ്പൻ ആഹാരം തേടി നാട്ടിലേക്ക് ഇറങ്ങാൻ കാരണം മനുഷ്യനാണെന്ന ആരോപണവുമായി നടൻ സലിം കുമാർ. അരിക്കൊമ്പനോടൊപ്പമാണ് താരമെന്നും സലിം കുമാർ കൂട്ടിച്ചേർത്തു.
മനുഷ്യർ കാട്ടിൽ അതിക്രമിച്ചു കയറി വീടുവെച്ചത് കൊണ്ടാണ് അരിക്കൊമ്പൻ ആഹാരം തേടി...
അരിക്കൊമ്പന്‍ എന്ന കാട്ടാന തമിഴ്‌നാട്ടിൽ എത്തിയെങ്കിലും പഴയതൊന്നും മറക്കാതെ 'ഫാന്‍സ്'. അരിക്കൊമ്പനുവേണ്ടി കേരളത്തിലെ ആരാധകര്‍ പണപ്പിരിവ് നടത്തുകയും ഫ്‌ളക്‌സ് ബോര്‍ഡുകൾ സ്ഥാപിക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. ചിന്നക്കനാലിലേക്കുള്ള അരിക്കൊമ്പന്റെ മടങ്ങിവരവ് വിദൂര സാധ്യതയായി അവശേഷിക്കുന്ന...
അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി ഭീതി പടർത്തുന്നു. കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് നാട്ടുകാർ അരിക്കൊമ്പനെ കണ്ടത്. നിരത്തിലേ ക്കിറങ്ങി വാഹനങ്ങൾ തകർത്തു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അരിക്കൊമ്പനെ...
അരികൊമ്പന്റെ ജീവിതം സിനിമയാകുന്നു. സാജിദ് യാഹിയയാണ് സംവിധാനം. സുഹൈൽ എം കോയയുടേത് ആണ് കഥ. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമാണം.
ചിത്രത്തിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. 'ഭൂമിയിലെ ഏറ്റവും...