‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ആമസോണിൽ ഗെയിമിങ്ങിനായുള്ള എക്സ് ബോക്സ് കൺട്രോളർ ഓർഡർ ചെയ്ത ദമ്പതികൾക്ക് പാർസൽ ബോക്സിൽ നിന്നും മൂർഖൻ പാമ്പിനെ ലഭിച്ചെന്ന വാർത്തയും വീഡിയോയും സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഇതിനിടെ ഇതുമായി ബന്ധപ്പെട്ട ചില സത്യാവസ്ഥകളും തന്റെ...
അവശ്യ വസ്തുക്കൾ ഓൺലൈനായി വാങ്ങുന്നവരാണ് ഇന്ന് മിക്കവരും. പലപ്പോഴും ഓർഡർ ചെയ്ത സാധനത്തിന് പകരം ചെറിയ മാറ്റങ്ങളുള്ള സാധനങ്ങൾ വരാറുണ്ട്. എന്നാൽ ആമസോൺ ഷോപ്പിങ് സൈറ്റിൽ ഗെയിമിങ്ങിനായുള്ള എക്സ് ബോക്സ് കൺട്രോളർ ഓർഡർ...
ആമസോൺ മഴക്കാടുകൾ സംരക്ഷിക്കുന്നതിനായി പദ്ധതിക്ക് തുടക്കമിട്ട് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ അംഗങ്ങളിൽ നിന്നുള്ള സാമ്പത്തിക സംഭാവനകൾ ഏകോപിപ്പിച്ചുകൊണ്ടാണ് ഗ്ളോബൽ ഗേറ്റ് വേ പദ്ധതി നടപ്പാക്കുന്നത്.
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും യൂറോപ്യൻ ഇൻവെസ്റ്റ്മെൻ്റ് ബാങ്ക്...
കൊളംബിയയിൽ ആമസോൺ വനമേഖലയിൽ വിമാനം തകർന്ന് കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയ ദൌത്യ സംഘത്തിലെ സ്നിഫർ ഡോഗ് വിൽസണെ കാണാതായെന്ന് സേന. രക്ഷാപ്രവർത്തനത്തിൽ സജീവമായി ഉണ്ടായിരുന്ന വിൽസൺ എന്നു പേരുള്ള ആറുവയസ്സുള്ള...
വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാലു കുട്ടികളെ 40 ദിവസങ്ങൾക്ക് ശേഷം ജീവനോടെ കണ്ടെത്തി. തെക്കൻ കൊളംബിയൻ സ്വദേശികളായ കുട്ടികളെ ജീവനോടെ കണ്ടെത്തിയതായി പ്രസിഡന്റ് ഗുസ്താവോ പെട്രോ വെള്ളിയാഴ്ച അറിയിച്ചു.രാജ്യത്തിനാകെ സന്തോഷം...
ടെക്ക് ലോകത്തെ ഭീമന്മാരായ ഗൂഗിളും ആമസോണും ഫേസ്ബുക്കുമെല്ലാം ജോലി വാഗ്ദാനം ചെയ്തൊരു മിടുക്കനുണ്ട് ഇന്ത്യയിൽ. കൊല്‍ക്കത്ത ജാദവ്പുര്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിക്കാണ് ഈ അസുലഭ അവസരം ലഭിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ 1.8 കോടി രൂപയാണ് ഫേസ്ബുക്കിന്റെ...