‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
എമിറേറ്റിലെ താഴ്ന്ന വരുമാനക്കാരായ എമിറാത്തി കുടുംബങ്ങൾക്ക് ഫയർ അലേർട്ട് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് സഹായമെത്തിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ. 30 മില്യൺ ദിർഹത്തിൻ്റെ (8.17 മില്യൺ ഡോളർ) പദ്ധതിയാണ് ആരംഭിച്ചത്. തീപിടിത്തമുണ്ടായാൽ വീടുകൾക്ക്...
യുഎഇ തലസ്ഥാനത്തെ ഹൈവേകളിലുടനീളം പുതിയ റോഡ് അലേർട്ട് സംവിധാനം നടപ്പാക്കി അബുദാബി പോലീസ് . ട്രാഫിക് അപകടങ്ങളെക്കുറിച്ചോ കാലാവസ്ഥയെക്കുറിച്ചോ ഡ്രൈവർമാരെ അറിയിക്കുന്നതിന് റഡാർ പോലുള്ള ഉപകരണങ്ങളാണ് സ്ഥാപിച്ചത്. റോഡ് സുരക്ഷ വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന്...
ഇന്ത്യയില്‍ നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രി യോഗം വിളിച്ചു. 1134 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ,...
തണുപ്പുകാലം എത്തുന്നതോടെ പകര്‍ച്ചപ്പനി മുന്നൊരുക്കങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. യുഎഇയും ഖത്തറും മുന്നൊരുക്കങ്ങൾ ആരംഭിച്ചു. യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെന്നും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ ജനങ്ങൾ തയ്യാറാകണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍...
കാലാവസ്ഥാ മുന്നറിയിപ്പുകൾ പാലിക്കാതെ സ്വയം അപകടത്തിലേക്കൊ മറ്റുളളവരെ അപകടത്തിലേക്കെത്തിക്കുകയൊ ചെയ്യുന്ന പെരുമാറ്റങ്ങൾക്ക് തടവും പിഴയും ശിക്ഷയെന്ന് മുന്നറിയിപ്പ്. മഴയും പൊടിക്കാറ്റും ഇതര കാലാവസ്ഥാ വ്യതിയാനങ്ങളും ഉണ്ടാകുമ്പോൾ അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നവര്‍ക്കെതിരേയാണ് നടപടി.
നിരുത്തരവാദപരമായ...
ആഗസ്റ്റ് 14 മുതല്‍ 18 വരെ മഴയുണ്ടാകുന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് യുഎഇയില്‍ കനത്ത ജാഗ്രത. ഇന്ന് മുതല്‍ അഞ്ച് ദിവസത്തെ ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുളളത്. കനത്ത മഴയ്ക്കൊപ്പം 45 കിലോമീറ്റര്‍ വേഗതയില്‍...