‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും സർവ്വീസ് റദ്ദാക്കി എയർ എന്ത്യ എക്സ്പ്രസ്. ഒരു വിഭാഗം കാബിൻ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയതിന് പിന്നാലെയാണ് ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കിയത്. കണ്ണൂരിൽ നിന്നുള്ള അഞ്ച്...
ആയിരക്കണക്കിനു യാത്രക്കാരെ പെരുവഴിയിലാക്കിയ എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാർ അപ്രതീക്ഷിത സമരം പിൻവലിച്ചു. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയ മിന്നൽ പണിമുടക്കിന് തിരശ്ശീല വീഴുന്നത്. അതോടൊപ്പം...
ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് വീണ്ടും വലഞ്ഞ് പ്രവാസികളടക്കമുള്ള യാത്രക്കാർ. എയർ ഇന്ത്യ സർവീസ് റദ്ദാക്കിയത് രണ്ടാം ദിവസവും യാത്രക്കാരെ വലച്ചു. ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയർ ഇന്ത്യയിൽ...
പതിവ് പോലെ യാത്രക്കാർ വിമാനത്താവളത്തിലെത്തുന്നു. യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് ഗേയ്റ്റിനടുത്ത് എത്തി. അപ്പോൾ മാത്രമാണ് യാത്രക്കാർ അറിയുന്നത് വിമാനം റദ്ദാക്കിയെന്ന്.
വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, ജോലിക്കുള്ള ഇന്റർവ്യൂവിന് പോകുന്നവർ,...
ഇന്ത്യയിൽ ഇത് തെരഞ്ഞെടുപ്പിന്റെ ചൂട് കാലം കൂടിയാണ്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് വെള്ളിയാഴ്ച്ച തുടക്കം കുറിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുന്ന കന്നിവോട്ടർമാരായ പ്രവാസികൾക്ക് ടിക്കറ്റ് നിരക്കിൽ ഓഫറുമായി എത്തിയിരിക്കുകയാണ് എയർ...
പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിൽ നിന്ന് ഗൾഫിലേയ്ക്ക് അധിക വിമാന സർവീസുകളാണ് എയർലൈൻ അധികൃതർ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്മർ ഷെഡ്യൂളിൻ്റെ ഭാഗമായാണ് കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽ നിന്നും കൂടുതൽ...