സമൂഹമാധ്യമങ്ങളിലെ കുപ്രചരണങ്ങളെ പാടെ അവഗണിക്കുന്നതായി എം എ യൂസഫലി

Date:

Share post:

സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ തന്നെ വിറ്റ് കാശുണ്ടാക്കുകയാണെന്ന് പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. തൻ്റെ ഫോട്ടോ വച്ച് പരസ്പര ബന്ധമില്ലാത്ത കാര്യം പറഞ്ഞ് സമൂഹമാധ്യമത്തിൽ പോസ്റ്റുകൾ ഇട്ട് പണം സമ്പാദിക്കുന്നവർ ഒരുപാടുണ്ട്. ഇത്തരം കുപ്രചാരണങ്ങളെ അവഗണിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തൻ്റെ നിയമ വിദഗ്ധർ പരിശോധിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. തനിക്ക് ശത്രുക്കളില്ല, എല്ലാം മിത്രങ്ങൾ മാത്രമാണ്. ഒരു ബിസിനസുകാരന് എല്ലാ കാര്യങ്ങളും നേരിടാനുള്ള ശക്തിയും ത്രാണിയും ബുദ്ധിയും തൻ്റേടവും ഉണ്ട്. കൂടെയുള്ള 65,000 ആളുകളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. ജനങ്ങൾ എന്തു വേണമെങ്കിലും പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനാവശ്യമായി വ്യക്തിഹത്യ നടത്തുന്നവർ അതു തെളിയിക്കട്ടെ. എന്തു സംഭവിച്ചാലും സന്തോഷമായിരിക്കുക എന്നാണ് തൻ്റെ നയം. സമൂഹമാധ്യമങ്ങളിലാണ് ആരോപണങ്ങളെന്നും മുഖ്യധാരാ മാധ്യമങ്ങളിൽ അല്ലെന്നും യുസഫലി വ്യക്തമാക്കി.

ലുലു ഗ്രൂപ്പിനെതിരായ ഒട്ടേറെ വ്യാജ പ്രചാരണങ്ങളുണ്ടെന്നും അതൊന്നും മുഖവിലക്കെടുക്കുന്നില്ലെന്നും ഹൈപ്പർമാർക്കറ്റിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും കശ്മീരിൽ ലഫ്റ്റനൻ്റ് ഗവർണർ അറിയിച്ചതായി യൂസഫലി വ്യക്തമാക്കി. കശ്മീരിലെ ലുലു ഹൈപ്പർമാർക്കറ്റ് ശിലാസ്ഥാപനച്ചടങ്ങിലായിരുന്നു പിന്തുണ അറിയിച്ചത്.

ദുബായിൽ ഇമാറുമായി സഹകരിച്ചാണ് ഷോപ്പിങ് മാളും ഹൈപ്പർമാർക്കറ്റും സ്ഥാപിക്കുന്നത്. കേരളത്തിൽ താങ്കൾക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടല്ലോയെന്ന് മില്ലറ്റ് കോൺഫറൻസിൽ വച്ച് ഒരു വ്യവസായി പറഞ്ഞപ്പോഴും സ്നേഹംകൊണ്ടാണ് അവരത് പറയുന്നത് എന്നായിരുന്നു താൻ മറുപടി നൽകിയത്. ചിലർ കുറ്റം പറയും, മറ്റു ചിലർ അനുകൂലിക്കും. ജനാധിപത്യത്തിൽ എന്തും പറയാനുള്ള അവകാശമുണ്ടെന്നും യൂസഫലി വിശദീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ...

2024ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇയിലെ പെട്രോൾവില; ഡിസംബറിലെ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. പെട്രോൾ...

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...