പാസ്പോര്‍ട്ടും വേണ്ട, രേഖകളും വേണ്ട; ലോകമെങ്ങും യാത്രചെയ്യാന്‍ അവസരം

Date:

Share post:

പാസ്‌പോർട്ട് ഇല്ലാതെ ലോകമെമ്പാടും യാത്ര ചെയ്യാനാകുന്ന സൗകര്യങ്ങൾ ഒരുങ്ങുന്നതായി ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA). യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിന് ആരംഭിച്ച കോൺടാക്റ്റ്‌ലെസ് ബയോമെട്രിക് സം‍വിധാനം കൂടുതല്‍ വിമാനത്താവളങ്ങില്‍ നടപ്പാക്കാന്‍ നീക്കങ്ങൾ ആരംഭിച്ചെന്നും െഎഎടിഎ അറിയിച്ചു.

വിമാനത്താവളങ്ങളിലെ നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്യാൻ എയർലൈനുകളുമായി ചേർന്ന് പ്രവർത്തിക്കുയാണ്. ചെക്ക്-ഇൻ ഡെസ്‌കിന്റെയും ബോർഡിംഗ് ഗേറ്റിന്റെയും കാലതാമസം ഒ‍ഴിവാകുന്നതോടെ വിമാനത്താവളങ്ങളിൽ ‘റെഡി-ടു-ഫ്ലൈ’ പ്രക്രിയ സംജാതമാക്കാന്‍ ക‍ഴിയും. ചില പ്രമുഖ വിമാനത്താവളങ്ങില്‍ ഇതിനകം ബയോമെട്രിക് പരിശോധനകളും ഡിജിറ്റലൈസേഷനും പൂര്‍ത്തിയായിക്ക‍ഴിഞ്ഞെന്നും അസോസിയേഷന്‍ പറഞ്ഞു.

പാസ്പോര്‍ട്ട് കാണിക്കാതെതന്നെ യാത്രചെയ്യാന്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രഖ്യാപിക്കും. ഏകീകൃത സംവിധാനങ്ങൾ കൂടുതല്‍ വിമാനത്താവളങ്ങില്‍ ഏര്‍പ്പെടുത്തുന്നതോടെ പദ്ധതി യാഥാര്‍ത്ഥ്യമാകും. യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനൊപ്പം കടലാസ് ജോലികളും ഒ‍ഴിവാക്കാന്‍ ക‍ഴിയുന്നതാണ് പദ്ധതി. ഇതോടെ വിമാന കമ്പനികളുടേയും സർക്കാരുകളുടേയും ഡാറ്റാ ഗുണനിലവാരവും ഉയരും.

പാസ്‌പോർട്ടുകൾ, വിസകൾ, ആരോഗ്യ ക്രെഡൻഷ്യലുകൾ, സര്‍ക്കാര്‍ അനുമതികൾ തുടങ്ങി വിവിധ രേഖകൾ ഒരേ െഎഡിയിലേക്ക് എത്തിക്കുകയാണ് പ്രാഥമിക കടമ്പ.ലക്ഷ്യം പൂര്‍ത്തിയാകുന്നതോടെ യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലെത്തും മുമ്പുതന്നെ `ഒാകെ ടു ഫ്ളൈ` അനുമതി നേടാനാകും. അടുത്തിടെ നടന്ന IATA ഗ്ലോബൽ പാസഞ്ചർ സർവേയിൽ 83 ശതമാനം യാത്രക്കാരും ഇമിഗ്രേഷൻ വിവരങ്ങൾ വേഗത്തിലാക്കുന്നതിനെ പിന്തുണച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...