റീൽസിലൂടെ പ്രശസ്തയായ ഭാര്യയ്ക്ക് അഭിനയമോഹം: ഭർത്താവ് കഴുത്തുഞ്ഞെരിച്ച് കൊന്നു

Date:

Share post:

സമൂഹമാധ്യമങ്ങളിൽ വൈറൽ ആകാൻ കൂടുതൽ സമയം ചെലവഴിച്ചെന്നാരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. യുവതി നിരന്തരം റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്നതും ആരാധകരുടെ എണ്ണം വർധിക്കുന്നതുമാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം. ഡിണ്ഡി​ഗൽ സ്വദേശിയായ 38 വയസുകാരൻ അമൃതലിം​ഗമാണ് ഭാര്യ ചിത്രയെ കൊലപ്പെടുത്തിയത്. പച്ചക്കറി മാർക്കറ്റിൽ ജോലിചെയ്യുന്ന ഇയാൾ കുടുംബവുമൊത്ത് തിരുപ്പൂരിലെ സെല്ലംന​ഗറിലായിരുന്നു താമസം. ചിത്രയ്ക്ക് ഒരു ​തുണി ഫാക്ടറിയിലായിരുന്നു ജോലി. ഇൻസ്റ്റ​ഗ്രാമിലും ഫേസ്ബുക്കിലുമെല്ലാം ചിത്ര സജീവമായിരുന്നു. റീൽസുണ്ടാക്കി പോസ്റ്റ് ചെയ്യുന്ന കാരണത്തിന് നിരവധി തവണ ഇരുവരും തമ്മിൽ പ്രശ്നമുണ്ടായിട്ടുണ്ട്.

ഇതിനിടെ ചിത്രയ്ക്ക് ഫോളോവേഴ്സിൻ്റെ എണ്ണം കൂടിയതോടെ അഭിനയ മോഹവും ഉണർന്നു. മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ചിത്ര സിനിമയിൽ അവസരം തേടി രണ്ട് മാസം മുമ്പ് ചെന്നൈയ്ക്ക് പോയിരുന്നു.

മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച ചിത്ര തിരുപ്പൂരിൽ തിരിച്ചെത്തി. വിവാഹം കഴിഞ്ഞതോടെ വീണ്ടും ചെന്നൈയിലേക്ക് പോകാനൊരുങ്ങിയപ്പോൾ അമൃതലിം​ഗം വിസമ്മതിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് ഷാള് കൊണ്ട് കഴുത്തുമുറുക്കി ഇയാൾ ചിത്രയെ കൊലപ്പെടുത്തുകയായിരുന്നു.

ചലനമറ്റ് ചിത്ര വീണതോടെ അമൃതലിം​ഗം ഭയന്നോടി മകളുടെ അടുത്തെത്തി താൻ അമ്മയെ അടിച്ചെന്ന് പറഞ്ഞു. മകൾ വീട്ടിലെത്തിയപ്പോൾ ചിത്രയെ മരിച്ച നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ അറിയിച്ചെങ്കിലും ഒളിവിൽ പോയ അമൃതലിം​ഗത്തെ പെരുമനെല്ലൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...