കണികണ്ടുണർന്നു; വിഷു ആഘോഷങ്ങളിൽ മലയാളികൾ

Date:

Share post:

മലയാളത്തിൻ്റെ മനസ്സും കേരളത്തിൻ്റെ ഭൂപ്രകൃതിയും കാർഷിക സംസ്കാരത്തിലേക്ക് സമന്വയിക്കുന്ന ഉത്സവമാണ് വിഷു. വസന്തകാലത്തിന്‍റെ ആരംഭത്തെ അടയാളപ്പെടുത്തുന്ന വിഷു കേരളത്തിൽ കൊയ്ത്തുത്സവമായും പുതുവത്സരമായും കണക്കാക്കപ്പെടുന്നു.

മേട രാശിയിലേക്കുള്ള സൂര്യന്‍റെ ചലനത്തെ സൂചിപ്പിക്കുന്ന ദിനം കൂടിയാണ് വിഷു. പകലും രാത്രിയും തുല്യസമയങ്ങളായി വിഭജിക്കപ്പെടുന്ന അപൂർവ്വ ദിവസങ്ങളിലൊന്ന്.വസന്തിൻ്റെ പ്രതീകമായി മഞ്ഞ നിറച്ചാർച്ചണിഞ്ഞ കണിക്കൊന്നയും സമൃദ്ധിയുടെ ലക്ഷണമായ വിത്ത് വിളകളും ആരാധനാ മൂർത്തിയായി നരകാസുരനെ വധിച്ച കൃഷ്ണനുമാണ് വിഷുവിനെ ആചാരപ്പെരുമയിലെത്തിക്കുന്നത്.

സംസ്കാരവും െഎതിഹ്യവും കോർത്തിണക്കിയ വിഷുദിനത്തിൽ തലേന്നാൾ തയ്യാറാക്കിവച്ച കണി കണ്ടുണരുന്നതാണ് പ്രധാന ചടങ്ങ്. പിന്നീട് പകലാഘോഷങ്ങളിലേക്ക് കടക്കും. കൈനീട്ടം നൽകിയും കുടുംബാംഗങ്ങൾ ഒത്തുചേർന്നും വിഭവസമൃദ്ധമായ സദ്യയുണ്ടും മാലോകരെമ്പാടും വിഷുവിനെ ആഘോഷമാക്കുന്നു. ക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകളും ഉണ്ടാകും. പരസ്പരം ആശംസകൾ കൈമാറുന്നതോടെ സൌഹൃദവും സന്തോഷവും ഊട്ടിയുറപ്പിക്കുന്ന ഉത്സവംകൂടിയായി വിഷുമാറും.

ദിവസങ്ങൾക്ക് മുമ്പേ വിഷു ആഘോഷിക്കാനുളള ഒരുക്കത്തിലായിരുന്നു മലയാളി. കേരളത്തിന് പുറത്തും വിദേശങ്ങളും മലയാളികൾ വിഷു ആഘോഷങ്ങൾ ഒഴിവാക്കിയില്ല.ഐശ്വര്യപൂർണമായ നാളയെ വരവേൽക്കുന്നതിനുള്ള എല്ലാ മലയാളികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ വിഷു ആശംസ നേർന്നു.
ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കാൻ കഴിയട്ടെയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. സമത്വവും സാഹോദര്യവും പുലരുന്ന നല്ലകാലത്തെ വരവേൽക്കാൻ നമുക്കൊരുമിച്ച്‌ നിൽക്കാമെന്നും മുഖ്യമന്ത്രി വിഷു സന്ദേശത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....