എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയെന്ന് വിഡി സതീശൻ

Date:

Share post:

എഐ ക്യാമറ ഇടപാടിൽ നടന്നത് വൻ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രിമാർക്കു പോലും കരാർ കമ്പനികളെക്കുറിച്ച് അറിയില്ല. കെൽട്രോണിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. അഴിമതിക്ക് പിന്നിൽ സിപിഎമ്മാണ്. എസ്എൻസി ലാവ്‌ലിൻ പോലെയുള്ള അഴിമതിയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കരാർ കിട്ടിയ കമ്പനി ഉപകരാർ കൊടുത്തു. കെ ഫോണിന് പിന്നിലും ഇവരാണ്. കണ്ണൂർ കേന്ദ്രീകരിച്ച് നടക്കുന്ന കറക്ക് കമ്പനികളാണ്, പവർ ബ്രോക്കേസ് ആണിവരെന്നും സതീശൻ പറഞ്ഞു.

പദ്ധതിക്ക് പ്രീ ക്വാളിഫിക്കേഷൻ മാനദണ്ഡം വ്യക്തമാക്കേണ്ടതായിരുന്നു. ടെണ്ടറിൽ പങ്കെടുത്ത കമ്പനികളേതൊക്കെയാണ്? എസ്ആർഐടി കരാർ കിട്ടിയ ശേഷം കൺസോർഷ്യം ഉണ്ടാക്കി ഉപകരാർ കൊടുത്തു. ഇവർക്ക് ഊരാളുങ്കലുമായി ബന്ധമുണ്ട്. കണ്ണൂർ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനികളാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്നു ചേരുന്നതെന്നും വിഡി സതീശൻ പറഞ്ഞു. എഐ ക്യാമറ ജനത്തിന് മേലുള്ള മറ്റൊരു കൊള്ളയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെന്നിത്തല ഉന്നയിച്ച കാര്യങ്ങൾക്ക് സർക്കാർ മറുപടിയിൽ വ്യക്തതയില്ല. കെൽട്രോൺ പറഞ്ഞതിലും വ്യക്തതയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട കാബിനറ്റ് നോട്ടിൽ കമ്പനികളെ കുറിച്ചുള്ള വിവരങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ടെണ്ടർ നടപടികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു. കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഓരോന്നായി പുറത്തുവിടും. 9 ലക്ഷം രൂപ പോയിട്ട്, അതിന്റെ പത്തിലൊന്ന് പോലും ക്യാമറയ്ക്ക് വിലയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ബ്രാന്റ് ക്യാമറകൾ കിട്ടുമ്പോൾ എന്തിനാണ് ഇതിന്റെ ഘടകങ്ങൾ വാങ്ങി അസംബിൾ ചെയ്തത്? 232 കോടിയുടെ പദ്ധതിയിൽ 70 കോടി മാത്രമാണ് ക്യാമറയ്ക്ക് ചെലവ്. ക്യാമറ വാങ്ങിയാൽ അഞ്ച് വർഷത്തേക്ക് വാറന്റി കിട്ടും. എന്നാൽ ഇവിടെ അഞ്ച് വർഷത്തേക്ക് 66 കോടി രൂപ മെയിന്റനൻസിന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. പൂർണമായി വാങ്ങാവുന്ന ക്യാമറ കെൽട്രോൺ പാർട്സായി വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ...

2024ലെ ഏറ്റവും കുറഞ്ഞ നിരക്കിൽ യു.എ.ഇയിലെ പെട്രോൾവില; ഡിസംബറിലെ നിരക്കുകൾ പ്രഖ്യാപിച്ചു

യുഎഇ ഇന്ധന വില സമിതി 2024 ഡിസംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചു. ഡിസംബർ 1 മുതൽ പുതിയ നിരക്കുകൾ ബാധകമാകും. പെട്രോൾ...

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...