അജ്മാൻ പൊലീസ് ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇയുടെ ദേശീയ ആഘോഷത്തിന്റെ ഭാഗമായാണ് അജ്മാന് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇളവുകൾ പ്രഖ്യാപിച്ചത്.
2022 നവംബര്‍ 21 മുതല്‍ 2023 ജനുവരി ആറ് വരെയാണ് ആനുകൂല്യം. നവംബര്‍ 11ന് മുമ്പ് നടത്തിയ ട്രാഫിക് ലംഘനങ്ങള്‍ക്കായിരിക്കും ഇളവുകള്‍ ലഭിക്കുകയെന്ന് അജ്മാന് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജർ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി അറിയിച്ചു.
അജ്മാനില്‍ നടന്ന എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ബ്ലാക്ക് പോയിന്റുകള്‍ക്കും വാഹനങ്ങള്‍ പിടിച്ചെടുത്തതിനും ഈ ഇളവ് ബാധകമാണെന്ന് അദ്ദേഹംവ്യക്തമാക്കി. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തില്‍ വാഹനം ഓടിക്കുക, മണിക്കൂറില്‍ 80 കിലോമീറ്ററില്‍ കൂടുതല്‍ വേഗപരിധി മറികടക്കുക, വാഹനത്തിൻ്റെ എഞ്ചിന്, ചേസിസ് എന്നിവയില്‍ മാറ്റം വരുത്തുക എന്നിങ്ങനെ ഗുരുതര ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കില്ല.