മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ്; സുരേഷ് ഗോപി ഉടൻ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകും

Date:

Share post:

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസിൽ നടൻ സുരേഷ് ഗോപി അല്പസമയത്തിനകം നടക്കാവ് പോലീസ് സ്റ്റേഷനിൽ ഹാജരാകും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എം.ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ തുടങ്ങിയ നേതാക്കളുമൊത്ത് റാലിയായാണ് അദ്ദേഹം സ്റ്റേഷനിലെത്തുന്നത്. സുരേഷ് ​ഗോപി എത്തുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരത്ത് ബി.ജെ.പി പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.

ഇംഗ്ലീഷ് പള്ളി പരിസരത്ത് നിന്ന് നടക്കാവ് സ്റ്റേഷനിലേയ്ക്ക് നേതാക്കൾ നടത്തിയ റാലി ഇതിനിടെ പൊലീസ് തടഞ്ഞു. റോഡിൽ രൂക്ഷമായ ​ഗതാ​ഗത തടസം നേരിടുന്നുണ്ട്. സ്ത്രീകൾ ഉൾപ്പടെയുള്ള 500-ഓളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കുന്നുണ്ട്. സുരേഷ് ​ഗോപി എത്തുന്നതിന് മുന്നോടിയായി സ്റ്റേഷൻ പരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. രാവിലെ 10.30-ന് സ്റ്റേഷനിൽ ഹാജരാകാനായിരുന്നു താരത്തോട് പോലീസ് പറഞ്ഞിരുന്നത്.

മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ 18നകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സുരേഷ് ​ഗോപിക്ക് നോട്ടീസ് നൽകിയിരുന്നത്.
കഴിഞ്ഞ ഒക്ടോബർ 27ന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന് ഇടയിലാണ് വിവാദമായ സംഭവം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ അനുവാദമില്ലാതെ സുരേഷ് ഗോപി കൈവെയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...