ഗുസ്തി ഫെഡറേഷൻ സംഘടന തെരഞ്ഞെടുപ്പ് ജൂലൈ നാലിന്

Date:

Share post:

ഗുസ്തി ഫെഡറേഷൻ സംഘടനയുടെ തെരഞ്ഞെടുപ്പ് ജൂലൈ നാലിന് നടക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പിന് റിട്ടേണിംഗ് ഓഫീസറായി മുൻ ജമ്മു കശ്മീർ ചീഫ് ജസ്റ്റിസ് മഹേഷ് കുമാർ മിത്തലിനെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അഡ്‌ഹോക്ക് കമ്മിറ്റി നിയമിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷം മൂന്ന് തവണയും ബ്രിജ്ഭൂഷൺ ശരൺ സിംഗാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷ സ്ഥാനത്ത് ഉണ്ടായിരുന്നത്. അതേസമയം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബുധനാഴ്ച ഹരിയാനയിൽ ഖാപ് നേതാക്കൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

എന്നാൽ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷന്റെ മണ്ഡലമായ കൈസർഗഞ്ചിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ പറഞ്ഞു. മത്സരിക്കുക മാത്രമല്ല വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും ബ്രിജ് ഭൂഷൺ അവകാശപ്പെടുന്നു. ഉത്തർപ്രദേശിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ 2024 ൽ ബി.ജെ.പി തന്നെ സർക്കാർ രൂപീകരിക്കുമെന്നും ലൈംഗികാതിക്രമക്കേസ് പ്രതിയായ ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു. ബ്രിജ്ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ഗുസ്തി താരങ്ങൾ ഒരുങ്ങുന്നതിനിടെയാണ് പുതിയ പരാമർശം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...

യുഎഇ ദേശീയ ദിനം; ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് 5 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് ഷാർജയിലെ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസത്തെ വാരാന്ത്യ അവധി ലഭിക്കും. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ...

ആകാംക്ഷയുടെ മണിക്കൂറുകൾ; വോട്ടെണ്ണൽ 8 മണിക്ക് ആരംഭിക്കും, സ്ട്രോങ് റൂമുകൾ തുറന്നു

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. പാലക്കാടും, ചേലക്കരയിലും വയനാട്ടിലും ആര് വിജയക്കൊടി പാറിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. എട്ട്...