ടീം ഇന്ത്യയുടെ വിൻഡീസ് പര്യടനം ജൂലായ് 12ന് ആരംഭിക്കും

Date:

Share post:

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം ജൂലായ് 12 ആരംഭിക്കും. ബി.സി.സി.ഐ ആണ് പര്യടനത്തിന്റെ മത്സരക്രമം പുറത്തുവിട്ടത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനമത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര.

ആദ്യ ടെസ്റ്റ് ജൂലായ് 12നും രണ്ടാം ടെസ്റ്റ് ജൂലായ് 20-നും ആയിരിക്കും നടക്കുക. ജൂലായ് 27, ജൂലായ് 29, ഓഗസ്റ്റ് 1 തീയ്യതികളിലാണ് ഏകദിന മത്സരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. ആദ്യ രണ്ട് ഏകദിന മത്സരങ്ങളും കെൻസിങ്ടൺ ഓവൽ സ്റ്റേഡിയത്തിൽ വെച്ചും അവസാന മത്സരം ബ്രയൻ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തിലുമാണ് നടക്കുക.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഒരു മാസത്തെ വിശ്രമത്തിന് ശേഷമായിരിക്കും താരങ്ങൾ വിൻഡീസ് പര്യടനത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ ടീമിന് ഒരു മാസം മത്സരങ്ങൾ ഇല്ലാതിരിക്കുന്നത്. ഓഗസ്റ്റ് മൂന്നിന് ടി20 പരമ്പരകൾക്ക് തുടക്കമാകും. ഓഗസ്റ്റ് 6, ഓഗസ്റ്റ് 8, ഓഗസ്റ്റ് 12, ഓഗസ്റ്റ് 13 തീയതികളിലായിരിക്കും പരമ്പരയിലെ ബാക്കി മത്സരങ്ങൾ നടക്കപ്പെടുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...

വ്യാജ ഡേറ്റാ ഓഫറുകളിൽ കുടുങ്ങരുതെന്ന് ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ടെലികമ്മ്യൂണിക്കേഷൻ പ്രൊവൈഡർമാർ ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോട് (ഈദ് അൽ...

ദേശീയ ദിനാഘോഷം; ഷാർജയിൽ റോഡ് താൽകാലികമായി അടയ്ക്കുമെന്ന് പൊലീസ്

യുഎഇ ദേശീയ ദിനാഘോഷങ്ങൾക്കായി ഷാർജയിലെ റോഡുകൾ താൽകാലികമായി അടയ്ക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്. ദിബ്ബ അൽ ഹിസ്ൻ കോർണിഷ് റോഡിലെ രണ്ട് വഴികളും ശനിയാഴ്ച താൽക്കാലികമായി...

​ഗുരുതര നിയമ ലംഘനം; റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി ന​ഗരസഭ

നിയമലംഘനം നടത്തിയതിനേത്തുടർന്ന് റിയാദിൽ 9 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. റിയാദ് നഗരസഭ പരിധിയിലെ 9 വിശ്രമ, ബോഡി കെയർ സെന്ററുകളാണ് അധികൃതർ അടച്ചുപൂട്ടിയത്. സ്ഥാപനങ്ങൾ ആരോഗ്യ, ശുചിത്വ...