വെടിക്കെട്ട് ബാറ്റിങ്; ഏകദിന ലോകകപ്പിൽ റെക്കോർഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്ക, ശ്രീലങ്കയ്‌ക്കെതിരെ 428 റണ്‍സ്

Date:

Share post:

ഏകദിന ലോകകപ്പിൽ റെക്കോർഡ് സൃഷ്ടിച്ച് ദക്ഷിണാഫ്രിക്ക. തകർപ്പൻ ബാറ്റിങ്ങിലൂടെ ശ്രീലങ്കയ്‌ക്കെതിരെ 428 റണ്‍സാണ് ദക്ഷിണാഫ്രിക്ക നേടിയത്. ലോകകപ്പിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് ദക്ഷിണാഫ്രിക്ക ഇന്ന് നേടിയത്. ഇതിനോടൊപ്പം മൂന്ന് സെഞ്ച്വറികളും. 50 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 428 റൺസാണ് അവർ അടിച്ചുകൂട്ടിയത്. ഇതോടെ 2015-ൽ അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ നേടിയ 417 റൺസെന്ന റെക്കോർഡിന് വിലയില്ലാതെയായി.

എയ്ഡൻ മാർക്രം, റാസി വാൻ ഡെർ ഡ്യൂസൻ, ക്വിന്റൺ ഡി കോക്ക് എന്നിവരുടെ സെഞ്ച്വറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക റെക്കോഡ് ബുക്കിലിടം നേടിയത്. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയെ തറപറ്റിച്ചുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചത്. ഓപ്പണറും നായകനുമായ തെംബ ബഡൂമയെ (8) വേഗത്തിൽ നഷ്ടപ്പെട്ടെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കും റാസി വാൻ ഡെർ ഡ്യൂസനും അടിച്ചുതകർത്തു. ഇരുവരും വെടിക്കെട്ട് പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയതോടെ ശ്രീലങ്ക പതറി. രണ്ടാം വിക്കറ്റിൽ ഇരുവരും 204 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും സെഞ്ച്വറി നേടി. ഡി കോക്കാണ് ആദ്യം സെഞ്ച്വറിയടിച്ചത്. താരം 84 പന്തുകളിൽ നിന്ന് 100 റൺസെടുത്ത് പുറത്തായി. 12 ഫോറും മൂന്ന് സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു.

ഡി കോക്കിന് പകരം എയ്ഡൻ മാർക്രമാണ് ക്രീസിലെത്തിയത്. മാർക്രത്തെ സാക്ഷിയാക്കി ഡ്യൂസ്സനും സെഞ്ച്വറിയടിച്ചു. താരം 110 പന്തുകളിൽ നിന്ന് 13 ഫോറിന്റെയും രണ്ട് സിക്സിന്റെയും സഹായത്തോടെ 108 റൺസാണ് നേടിയത്. ഡ്യൂസൻ മടങ്ങിയ ശേഷം ടീമിന്റെ ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുത്ത മാർക്രം അടിച്ചുതകർത്തു. ഹെന്റിച്ച് ക്ലാസനെ കൂട്ടുപിടിച്ച് താരം ടീം സ്കോർ 340 കടത്തി. ക്ലാസൻ (34) പുറത്തായെങ്കിലും മാർക്രം അടിതുടർന്നു. പിന്നാലെ 49 പന്തിൽ സെഞ്ച്വറിയടിച്ച് ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ച്വറി താരം പൂർത്തിയാക്കി. പിന്നാലെ പുറത്താവുകയും ചെയ്തു. 54 പന്തിൽ 14 ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 106 റൺസാണ് താരം നേടിയത്.

മാർക്രം മടങ്ങിയ ശേഷം ക്രീസിലെത്തിയ ഡേവിഡ് മില്ലർ കിടിലൻ ബാറ്റിങ് തുടർന്നു. 21 പന്തിൽ 39 റൺസെടുത്ത മില്ലറും 12 റൺസെടുത്ത മാർക്കോ യാൻസണും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ ഏകദിന ലോകകപ്പിലെ റെക്കോഡ് സ്കോറിലേയ്ക്ക് നയിച്ചത്. ദിൽഷൻ മധുശങ്ക രണ്ട് വിക്കറ്റെടുത്തപ്പോൾ പതിരണ, വെല്ലലഗെ, രജിത എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...