മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിക്കാൻ പശ്ചിമ ബംഗാള്‍ സര്‍ക്കാരിൻ്റെ തീരുമാനം. സുരക്ഷ ‘വൈ’ കാറ്റഗറിയില്‍നിന്ന് ‘ഇസെഡ്’ കാറ്റഗറി ആയാണ് ഉയര്‍ത്തിയത്. വൈ കാറ്റഗറി സുരക്ഷ കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് പുനരാലോചന സമിതി പുതിയ സുരക്ഷ നിർദ്ദേശിച്ചത്.
ഇതോടെ ഗാംഗുലിക്ക് എട്ട് മുതല്‍ പത്ത് വരെ പൊലീസുകാരുടെ സുരക്ഷ ലഭിക്കും. വൈ കാറ്റഗറിയിൽ സ്പെഷല്‍ ബ്രാഞ്ചില്‍ നിന്നുള്ള മൂന്ന് പൊലീസുകാരുടെ സംരക്ഷണം ഗാംഗുലിക്കും വീടിനും ലഭിച്ചിരുന്നു.
ബിസിസിഐ പ്രസിഡന്റായിരുന്ന ഗാംഗുലി സ്ഥാനം ഒഴിഞ്ഞശേഷം ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെൻ്റര്‍ പദവിയാണ് ഇപ്പോൾ വഹിക്കുന്നത്. മെയ് 21ന് കൊല്‍ക്കത്തയില്‍ തിരിച്ചെത്തുമ്പോള്‍ മുതല്‍ ഗാംഗുലിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ നൽകുമെന്ന് കൊല്‍ക്കത്ത പൊലീസും വ്യക്തമാക്കി.