ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാൻ ടീം ഇന്ത്യയിലെത്തിയതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ലോകകപ്പിന് ശത്രു രാജ്യമായ ഇന്ത്യയിലേയ്ക്ക് പോകുന്നതിന് പാക് താരങ്ങൾക്ക് കൂടുതൽ പ്രതിഫലം നൽകിയെന്നാണ് പിസിബി മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്സൻ സാക്ക അഷ്റഫ് തന്റെ പ്രസംഗത്തിലൂടെ പറയുന്നത്.
കളിക്കാർക്കായുള്ള പിസിബിയുടെ പുതിയ കരാറുകളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുന്നതിനിടെയായിരുന്നു സാക്കയുടെ പ്രസ്താവന. “പാക്കിസ്ഥാൻ താരങ്ങൾ ‘ശത്രു രാജ്യത്തേയ്ക്ക്’ പോകുന്നു. ഞങ്ങൾ കളിക്കാർക്ക് ഈ കരാറുകൾ നൽകിയത് സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ്. പാക്കിസ്ഥാന്റെ ചരിത്രത്തിൽ ഇത്രയും തുക കളിക്കാർക്ക് നൽകിയിട്ടില്ല. അവർ മത്സരങ്ങൾക്കായി ശത്രു രാജ്യത്തേയ്ക്ക് പോകുന്നതിനാൽ കളിക്കാരുടെ മനോവീര്യം ഉയർത്തുക എന്നതാണ് എന്റെ ലക്ഷ്യം” എന്നാണ് സാക്ക അഷ്റഫ് പറഞ്ഞത്.
One side, Pakistan cricket team received enthusiastic welcome in India.
Other side, Pakistan Cricket Board (PCB) Chairman Zaka Ashraf termed India as "Dushman Mulk" (enemy country).
So, no matter what we do, Pakistan's mentality & agenda is clear. pic.twitter.com/oUbz8MYsl5
— Anshul Saxena (@AskAnshul) September 28, 2023
ഏഴ് വർഷത്തിന് ശേഷം ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ താരങ്ങൾക്ക് ഇന്ത്യ വലിയ സ്വീകരണമാണ് നൽകിയത്. ഇതിനിടെയാണ് പിസിബി അധ്യക്ഷന്റെ ഇത്തരത്തിലുള്ള പ്രസ്താവന. സാക്കയുടെ വാക്കുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്.