താൻ ബോക്സിങ്ങിൽനിന്ന് വിരമിക്കുന്നതായി പുറത്തുവന്ന വാർത്തകളിൽ വിശദീകരണവുമായി ബോക്സിങ് ഇതിഹാസം മേരികോം. ഇന്നലെ രാത്രിയോടെയാണ് ബോക്സിങ് ഇതിഹാസം വിരമിച്ചെന്ന വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രത്യക്ഷപ്പെട്ടത്. എന്നാൽ തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നാണ് മേരി കോം വിശദീകരിക്കുന്നത്.
തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വിരമിക്കുമ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ വന്നുപ്രഖ്യാപിക്കുമെന്നും മേരി കോം പ്രസ്താവനയിൽ അറിയിച്ചു. തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താൽപ്പര്യമുണ്ട്. എന്നാൽ അന്താരാഷ്ട്ര ബോക്സിങ് അസോസിയേഷന്റെ നിയമപ്രകാരം 40 വയസ് കഴിഞ്ഞതിനാൽ തനിക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. താൻ ജീവിതത്തിൽ എല്ലാം നേടിക്കഴിഞ്ഞു. ഇനി വിരമിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നായിരുന്നു മേരി കോം പറഞ്ഞത്.
അസമിലെ ദിബ്രുഗഢ് സ്കൂളിൽ വിദ്യാർത്ഥികൾക്കായുള്ള ഒരു പ്രോഗ്രാമിൽ വെച്ചായിരുന്നു മേരി കോമിന്റെ പ്രതികരണം. എന്നാൽ താൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇങ്ങനെ പറഞ്ഞതെന്നും അവർ വ്യക്തമാക്കി.
"I haven't announced retirement": Mary Kom
Read @ANI Story | https://t.co/UJpfqXHluL#MaryKom #boxing pic.twitter.com/dl748zFRq6
— ANI Digital (@ani_digital) January 25, 2024